നാദാപുരം : (nadapuram.truevisionnews.com) പിണറായി മന്ത്രിസഭയിലെ ഓരോ മന്ത്രിയും കളിപ്പാവുകളെ പോലെ മാറിയെന്ന് മുൻ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
കഴിവുകെട്ട ഒരു ഭരണാധികാരിയും കുറേ കളിപ്പാവുകളും ആണ് നാട് ഭരിക്കുന്നത്.
സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നവരും സാധാരണ തൊഴിലാളികളും പെൻഷൻകാരും ഈ സർക്കാറിന്റെ ചെയ്തികളിൽ പെട്ട് ദുരിതമനുഭവിക്കുകയാണ്.
എന്നാൽ ഇവരെ സംരക്ഷിക്കാനുള്ള യാതൊരു നടപടിക്രമങ്ങളും ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് വരുന്നില്ല എന്ന് മാത്രമല്ല വൈദ്യുതി ചാർജ് വർദ്ധനവ് ഉൾപ്പെടെയുള്ള അധികഭാരം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയാണ് ഗവൺമെന്റ് ചെയ്യുന്നതൊന്നും മുല്ലപ്പള്ളി ആരോപിച്ചു.
നാദാപുരം നിയോജകമണ്ഡലം കെ എസ് എസ് പി എ (ksspa) വാർഷിക സമ്മേളനം നാദാപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ സ്വാഗതസം കമ്മിറ്റി ചെയർമാൻ അഡ്വഎ സജീവൻ അധ്യക്ഷത വഹിച്ചു.
കെ എസ് എസ് പി എ ജില്ലാ പ്രസിഡണ്ട് കെ സി ഗോപാലൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.
സത്യൻ കടിയങ്ങാട്, മോഹനൻ പാറക്കടവ്, ജമാൽ കോരംകോഡ്, അഡ്വ കെ എം രഘുനാഥ്, വി വി റിനീഷ്, ഓ. രവീന്ദ്രൻ മാസ്റ്റർ, കെ പി പത്മനാഭൻ എന്നിവർ സംസാരിച്ചു.
80 വയസ്സ് പൂർത്തിയായ പെൻഷൻകാരെ ചടങ്ങിൽ മുല്ലപ്പള്ളി രാമചന്ദ്രൻ ഷാൾഅണിയിച്ചു ആദരിച്ചു. തുടർന്ന് നടന്ന വനിതാ സമ്മേളനം സന്ധ്യാ കരണ്ടോട് ഉദ്ഘാടനം ചെയ്തു.
വത്സലകുമാരി ടീച്ചർ, പി വി ജയലക്ഷ്മി ടീച്ചർ, എം വാസന്തി, പി രഞ്ജിത്ത് കുമാർ, ജൂപേഷ്, വി കെ ബാലാമണി ടീച്ചർ, സുമിത ടീച്ചർ, പുഷ്പജ ടിവി എന്നിവർ സംസാരിച്ചു.
ഉച്ചക്ക് ശേഷം നടന്ന പ്രതിനിധി സമ്മേളനം കെ പി മോഹൻദാസ് ഉദ്ഘാടനം ചെയ്തു.
സിപി മുകുന്ദൻ മാസ്റ്റർ, സി പവിത്രൻ മാസ്റ്റർ, കെ പി ദാമോദരൻ മാസ്റ്റർ, എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : കെ പി പത്മനാഭൻ ( പ്രസിഡണ്ട് ), രാജീവ് പുതുശ്ശേരി( സെക്രട്ടറി) കെ എസ് ജോഷി( ഖജാൻജി).
#Ministers #are #puppets #Mullapallyramachandran