എടച്ചേരി : (nadapuram.truevisionnews.com) വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചതിനെതിരെ എടച്ചേരി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ് പ്രവർത്തകർ എടച്ചേരി ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി.

മണ്ഡലം പ്രസിഡണ്ട് എം.കെ.പ്രേം ദാസ് ഉദ്ഘാടനം ചെയ്തു.
സി. പവിത്രൻ, കെ രമേശൻ, എം.സി.മോഹനൻ, നാരായണൻ പനയുള്ളതിൽ, എം പി.ശ്രീധരൻ, എം സി.വിജയൻ തുടങ്ങിയവർ നേതൃത്വം നൽകി.
#Congress #protests #Edachery #against #electricity #price #hike