തൂണേരി :(nadapuram.truevisionnews.com) കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ചെറുകിട കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റ പണികൾക്കായി ബ്ലോക്ക് തലത്തിൽ സർവീസ് ക്യാമ്പ് 13 ന് വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ തൂണേരി ബ്ലോക്ക് ഓഫീസ് പരിസരത്ത് വെച്ച് നടത്തപ്പെടുന്നു.
തൂണേരി ബ്ലോക്ക് പരിധിയിലെ കർഷകർ അന്നേ ദിവസം തങ്ങളുടെ കാർഷിക യന്ത്രങ്ങളുമായി ബ്ലോക്ക് ഓഫീസ് പരിസരത്ത് വെച്ച് നടക്കുന്ന ക്യാമ്പിൽ എത്തിയാൽ അറ്റകുറ്റ പണി ചെയ്ത് നൽകുന്നതാണ്.
വിശദ വിവരങ്ങൾക്ക് കൃഷി ഭവനുകളുമായോ തൂണേരി കൃഷി അസിസ്റ്റന്റ് ഡയറക്‌ടർ ഓഫീസുമായോ ബന്ധപ്പെടുക. ഫോൺ: 9383471885
#Block #level #service #camp #repair #agricultural #machinery #13th