നാദാപുരം: (nadapuram.truevisionnews.com) ഡോ. ബി ആർ അംബേദ്കർ നാഷണൽ ഫെലോഷിപ്പ് അവാർഡ് എ കെ രഞ്ജിത്ത് ഏറ്റുവാങ്ങി.
കലാ സാഹിത്യ വിദ്യാഭ്യാസ രംഗങ്ങളിലെ പ്രവർത്തനങ്ങൾക്കാണ് അവാർഡ്. ന്യൂ ഡൽഹി ജറോഡ വില്ലേജിലെ അംബേദ്കർ മണ്ഡപത്തിൽ നടന്ന ചടങ്ങിൽ കേന്ദ്ര ദളിത് സാഹിത്യ അക്കാദമിയുടെ ദേശീയ ചെയർമാൻ ഡോ. എസ് പി സുമനാക്ഷർ അവാർഡ് സമ്മാനിച്ചു.
എസ്കലേറ്റർ, സമവാക്യങ്ങൾ എന്നീ രണ്ട് കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ദലമർമ്മരം, ശോശന്നപ്പൂക്കൾ, കലോത്സവ ഗാനങ്ങൾ തുടങ്ങിയ നിരവധി സംഗീത ആൽബങ്ങളിൽ ഗാനരചന നിർവ്വഹിച്ചിട്ടുണ്ട്. ആകാശവാണി കോഴിക്കോട് നിലയത്തിനായ് ലളിതഗാന രചന നിർവ്വഹിക്കുന്നു.
ചൂട്ട് സിനിമയ്ക്ക് വേണ്ടി ഗാനരചന നിർവ്വഹിച്ചു. കർണാടക സംഗീതം വായ്പ്പാട്ടിൽ എം.ജി ടി.ഇ ഹയർ ഗ്രേഡ് നേടിയിട്ടുളള രഞ്ജിത്തിന് സർഗ ശ്രേഷഠ പുരസ്കാരം, ചലച്ചിത്ര ഗാനരചനയ്ക്കുള്ള ദൃശ്യ പൗർണമി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
നാദാപുരം പേരോട് എം.ഐ എം ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനാണ്. പുറമേരി മുതുവടത്തൂർ സ്വദേശിയും ആണ്.
#Dr #AKRanjith #received #BRAmbedkar #Award