Dec 10, 2024 05:56 PM

നാദാപുരം: വിലങ്ങാടിലെ ഉരുൾപൊട്ടൽ ദുരിതബാധിതരായ കുടുംബങ്ങളെ ചേർത്ത് പിടിച്ച് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്‌മാസ്റ്റേഴ്സ് അസോസിയേഷൻ മാതൃകയായി. വിലങ്ങാട് പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ 14 കുടുംബംഗങ്ങൾക്കാണ് സഹായധനം കൈമാറിയത്.

വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.സുരയ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു.

കെ.പി.പി.എച്ച്.എ ജില്ലാ പ്രസിഡണ്ട് ജിജി. കെ.കെ. അധ്യക്ഷത വഹിച്ചു.

സഹായധന വിതരണം സംസ്ഥാന പ്രസിഡണ്ട് പി.കൃഷ്ണപ്രസാദ്, സെക്രട്ടറി ജി.സുനിൽ കുമാർ നിർവ്വഹിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സൽമ രാജ്, ജോൺ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്തംഗം വിശ്വനാഥൻ.ടി.പി.സംസാരിച്ചു. അബ്ദുള്ള കുട്ടി എൻ.സി.സ്വാഗതവും എ. റഹീം നന്ദിയും പറഞ്ഞു.


#KPPHA #relief #funds#affected #families

Next TV

Top Stories










News Roundup