വാണിമേൽ: (nadapuram.truevisionnews.com) റിട്ടയേഡ് അധ്യാപകനും മുസ്ലിം ലീഗ് നേതാവുമായിരുന്ന കോടിയൂറയിലെ വി കെ കുഞ്ഞബ്‌ദുല്ല മുൻഷി (75) അന്തരിച്ചു.
കോടിയുറ ജുമുഅത്ത് പള്ളി, മസ്‌ജിദുന്നൂർ, ഖുവത്തുൽ ഇസ്ലാം മദ്രസ എന്നിവയുടെ ഭാരവാഹിയായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്‌മുസ്ലിം ലീഗ് നാദാപുരം മണ്ഡലം കൗൺസിലർ, പ്രവർത്തകസമിതി അംഗം, വാർഡ് ലീഗ് ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
ഭൂമിവാതുക്കൽ എം എൽ പി സ്കൂളിൽ 33 വർഷം അറബിക് അധ്യാപകനായിരുന്നു. നാദാപുരം ഉപജില്ല അറബിക് അക്കാദമിക് കൗൺസിൽ സെക്രട്ടറിയായും പ്രവർത്തിച്ചു.
ഭാര്യ: സുബൈദ.
മക്കൾ: നൗഷാദ് ( അധ്യാപകൻ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്‌കൂൾ വെള്ളിയോട് ), നവാസ് (ഖത്തർ), നിസാർ (ഖത്തർ), റാഷിദ് (ടെക്നോപാർക്ക് തിരുവനന്തപുരം ), നദീറ.
മരുമക്കൾ: ഫൈസൽ പൂമുഖം ( അധ്യാപകൻ വാകയാട് ഹയർ സെക്കൻഡറി സ്കൂൾ), ഹസീന ( അധ്യാപിക എംഎൽപി സ്കൂൾ ഭൂമി വാതുക്കൽ ), സൗദ ചെറുമോത്ത്, സുംല കടമേരി, ആബിദ വളയം.
#Senior #Muslim #League #leader #VKKunjabdullahMunshi #passed #away