നാദാപുരം: നാദാപുരം പഞ്ചായത്ത് വാർഡ് 12 നരിക്കാട്ടേരിൽ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നര ലക്ഷം രൂപ ചെലവിൽ നവീകരണം നടത്തിയ തയ്യുള്ളതിൽ താഴ പൊതുകിണർ നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.വി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ എ.കെ. സുബൈർ മാസ്റ്റർ അദ്ധ്യക്ഷനായി.
വേനൽ കാലത്ത് ജലക്ഷാമം രൂക്ഷമാകുന്ന നരിക്കാട്ടേരി അണിയാരി മേഖലയിലെ നിരവധി കുടുംബങ്ങൾക്ക് ആശ്രയമാണ് പൊതുകിണർ.
വികസന സ്ഥിരം സമിതി ചെയർമാൻ സി.കെ. നാസർ, വാർഡ് കൺവീനർ ടി. ഷംസീർ, പി.ഇബ്രാഹിം, സി.എച്ച്. രാജൻ, എം.വി. കുഞ്ഞമ്മത് തുടങ്ങിയവർ സംബന്ധിച്ചു.
#renovated #public #well #inaugurated #Narikatteri