---
title: "#PKPraveen | സർക്കാർ മേഖലകളിലെ താൽക്കാലിക നിയമനങ്ങൾ എംപ്ലോയ്മെൻ്റ് എക്സേഞ്ച് വഴിയാക്കണം -പി.കെ  പ്രവീൺ"
english_title: "#Temporary #appointments #government #sectors #made #through #Employment #Exchange #PKPraveen"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/256478/temporary-appointments-government-sectors-made-through-employment-exchange-pkpraveen"
published_at: "2024-12-15T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675efeeb4f971_ryjd.jpg"
keywords: []
---

# #PKPraveen | സർക്കാർ മേഖലകളിലെ താൽക്കാലിക നിയമനങ്ങൾ എംപ്ലോയ്മെൻ്റ് എക്സേഞ്ച് വഴിയാക്കണം -പി.കെ  പ്രവീൺ

> **Lead Summary:** **നാദാപുരം : **സർക്കാർ തലത്തിലെ താൽക്കാലിക നിയമനങ്ങൾ എംപ്ലോയ്മെൻ്റ് എക്സേഞ്ച് വഴി ആക്കണമെന്ന് ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ പ്രവീൺ.

## Article Content

**നാദാപുരം : **സർക്കാർ തലത്തിലെ താൽക്കാലിക നിയമനങ്ങൾ എംപ്ലോയ്മെൻ്റ് എക്സേഞ്ച് വഴി ആക്കണമെന്ന് ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ പ്രവീൺ.

പിൻവാതിൽ നിയമനങ്ങൾ തൊഴിൽ രഹിതരോടുള്ള വഞ്ചനയാണന്നും പി.എസ്.സി നിയമനങ്ങൾക്കുള്ള ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്നും യുവാക്കളുടെ പ്രായ പരിധി വർധിപ്പിപ്പിക്കണമെന്നും പി.കെ പ്രവീൺ ആവശ്യപ്പെട്ടു.

സോഷ്യലിസ്റ്റ് മുന്നേറ്റത്തിന് ഉറച്ച കാൽവെപ്പ് എന്ന മുദ്രാവാക്യമുയർത്തി നാദാപുരത്ത് ആർ. വൈ. ജെ.ഡി മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച യൂത്ത് മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആർ.വൈ. ജെ.ഡി മണ്ഡലം പ്രസിഡന്റ് അമൽ കോമത്ത് അധ്യക്ഷത വഹിച്ചു.

ആർ.ജെ.ഡി ജില്ലാ ഭാരവാഹികളായ പി.എം നാണു, ഇ.കെ സജിത് കുമാർ, ആർ. വൈ.ജെ.ഡി സംസ്ഥാന ഭാരവാഹികളായ പ്രഭീഷ് ആദിയൂര്, കെ രജീഷ്, ജില്ലാ പ്രസിഡണ്ട് പി. കിരൺജിത്ത്, ജില്ലാ സെക്രട്ടറി പ്രജീഷ് വള്ളിൽ, സ്വാഗത സംഘം ചെയർമാൻ വത്സരാജ് മണലാട്ട്, കെ.വിനാസർ,വി.കെ പവിത്രൻ, യുവജനത മണ്ഡലം സെക്രട്ടറി രഞ്ജിത്ത് പി വളയം എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/256478/temporary-appointments-government-sectors-made-through-employment-exchange-pkpraveen)