നാദാപുരം: (nadapuram.truevisionnews.com) നാദാപുരം ഉപജില്ലാ കലാമേളയിലും ശാസ്ത്ര, കായിക മേളകളിലും ശ്രദ്ധേയമായ നേട്ടം കൈവരിച്ച ചുഴലി ഗവ എൽ പി സ്കൂളിലെ അഭിമാന താരങ്ങളെ സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ അനുമോദിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.പ്രദീഷ് ചടങ്ങ് ഉദ്‌ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.വിനോദൻ,ഗ്രാമപഞ്ചായത്ത് അംഗം വി.പി.ശശിധരൻ മാസ്റ്റർ,സ്കൂൾ വികസന സമിതി ചെയർമാൻ കെ.കെ.കുമാരൻ എന്നിവർ ആശംസകളർപ്പിച്ചു.
പ്രധാനധ്യാപിക പി.അനിത ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് പി.പി.ഷൈജു അധ്യക്ഷത വഹിച്ചു.
കെ.ബീന ടീച്ചർ നന്ദി പറഞ്ഞു.മുഖ്യാതിഥികളും അധ്യാപികമാരും പി ടി എ ,എം പി ടി എ അംഗങ്ങളും ചേർന്ന് മുഴുവൻ വിദ്യാർത്ഥികൾക്കും ഉപഹാരങ്ങൾ കൈമാറി അനുമോദിച്ചു.
#Remarkable #achievement #Congratulations #proud #stars #Chuzhali #Govt #LP #School