നാദാപുരം : (nadapuram.truevisionnews.com) കെ എസ് ഇ ബി ഭരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള കുറുവാ സംഘമാണെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ.കെ പ്രവീൺ കുമാർ പറഞ്ഞു.
പുതിയ വൈദ്യുതി കരാറുകൾക്ക് പിന്നിൽ ജനങ്ങളുടെ പണം കൊള്ളയടിക്കുക എന്ന ഏക ലക്ഷ്യം മാത്രമാണ്. ധൂർത്തും കെടുകാര്യസ്ഥതയും അഴിമതിയുമാണ് വൈദ്യുതി വകുപ്പിൽ നടക്കുന്നത്.
വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയ ജനത്തിന് വൈദ്യുതി ചാർജ് വർദ്ധന കൂനിന്മേൽ കുരുവായിരിക്കുകയാണ്. ചാർജ്ജ് വർദ്ധനവിനെതിരെ കോൺഗ്രസ് നടത്തിവരുന്ന സമരം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെ എസ്ഇ ബി ഓഫീസുകളിലേക്ക് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികൾ നടത്തിയ മാർച്ചിൻ്റെ ജില്ലാ തല ഉദ്ഘാടനം പാറക്കടവിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാദാപുരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് അധ്യക്ഷനായി.
ഡിസിസി സെക്രട്ടറി ആവോലം രാധാകൃഷ്ണൻ, അഡ്വ.എ .സജീവൻ,കെ കൃഷ്ണൻ,കെ സുമിത,ടി പി ബാലൻ, രഘുനാഥ് മുല്ലേരി എന്നിവർ പ്രസംഗിച്ചു.
#Increase #electricity #charges #KSEB #governed #Kurua #Sangam #headed #Pinarayi #Adv #KPraveenKumar