---
title: "#KSRTC | ചിരകാല അഭിലാഷം; നാദാപുരം -തിരുവനന്തപുരം കെഎസ്ആർടിസി ബസ് യാഥാർത്ഥ്യമാകാണാമെന്ന ആവശ്യം ശക്തമാകുന്നു"
english_title: "#demand #Nadapuram #Thiruvananthapuram #KSRTC #bus #getting #stronger"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/256687/demand-nadapuram-thiruvananthapuram-ksrtc-bus-getting-stronger"
published_at: "2024-12-16T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67601134881ec_ksrtc.jpg"
keywords: []
---

# #KSRTC | ചിരകാല അഭിലാഷം; നാദാപുരം -തിരുവനന്തപുരം കെഎസ്ആർടിസി ബസ് യാഥാർത്ഥ്യമാകാണാമെന്ന ആവശ്യം ശക്തമാകുന്നു

> **Lead Summary:** **നാദാപുരം: **കിഴക്കൻ മലയോര മേഖലയുടെ ചിരകാല അഭിലാഷമായ നാദാപുരം -തിരുവനന്തപുരം കെഎസ്ആർടിസി ബസ് യാഥാർത്ഥ്യമാകാണാമെന്ന ആവശ്യം ശക്തമാകുന്നു.

## Article Content

**നാദാപുരം: **കിഴക്കൻ മലയോര മേഖലയുടെ ചിരകാല അഭിലാഷമായ നാദാപുരം -തിരുവനന്തപുരം കെഎസ്ആർടിസി ബസ് യാഥാർത്ഥ്യമാകാണാമെന്ന ആവശ്യം ശക്തമാകുന്നു.

മലയോര മേഖലയുടെ ഉദ്യോഗസ്ഥ, സർവ്വീസ്, ആതുരസേവന മേഖലയിലുള്ളവർക്ക് കേരള സംസ്ഥാനത്തിന്റെ തലസ്ഥാന നഗരവുമായി ബന്ധം സ്ഥാപിക്കുന്നതിനായി തിരുവനന്തപുരത്തേക്ക് കെ.എസ്.ആർ.ടി.സി ബസ് വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വിദ്യാർത്ഥികൾക്ക് പരീക്ഷാഭവൻ, ഹയർസെക്കൻഡറി ഹൈസ്കൂൾ ബോർഡ് മുതലായ ഇടങ്ങളിലേക്ക് പരാതിയുമായും അല്ലാതെയും സന്ദർശിക്കുവാനും ഇത് വളരെയേറെ ഉപകരിക്കും.

ഏറ്റവും കൂടുതൽ സർക്കാർ ഉദ്യോഗസ്ഥരുള്ള വാണിമേൽ പഞ്ചായത്തിനും ഇത് വളരെയേറെ പ്രയോജനം ചെയ്യും.

ഇ.കെ വിജയൻ എം.എൽ.എയും സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറും അനുകൂലമായ ഇടപെടലുകൾ നടത്തുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/256687/demand-nadapuram-thiruvananthapuram-ksrtc-bus-getting-stronger)