പാറക്കടവ്: (nadapuram.truevisionnews.com) സ്വതന്ത്ര കർഷക സംഘം നാദാപുരം മണ്ഡലം പ്രസിഡൻ്റ് അബ്‌ദുള്ള വല്ലൻ കണ്ടത്തിൽ രചിച്ച 'ഒരു ചക്കക്കഥ' പുസ്തക ചർച്ച ശ്രദ്ധേയമായി.
ഉമ്മത്തൂരിൽ നടന്ന പരിപാടി ജില്ലാ യു.ഡി.എഫ് കൺവീനർ അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്‌തു.
ഒരു നല്ല വായനാനുഭവം പകർന്ന് തരുന്ന കൃതിയാണ് ഒരു ചക്കക്കഥയെന്നും ലളിതമായ ശൈലിയിൽ തടസ്സമില്ലാതെ വായിച്ചു പോകാൻ കഴിയുന്ന ഉൾക്കാമ്പുള്ള കഥകളാണ് ഇതിനെ കൂടുതൽ മനോഹരമാക്കുന്നതെന്നും പ്രസംഗകർ അഭിപ്രായപ്പെട്ടു.
ഉമ്മത്തൂർ പതിനാലാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയാണ് ചർച്ച സംഘടിപ്പിച്ചത്.
നിയോജക മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ ടി.കെ.ഖാലിദ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
പ്രശസ്ത കവയിത്രി വി.രാജലക്ഷ്മി ടീച്ചർ, ഇ.കുഞ്ഞബ്‌ദുള്ള മാസ്റ്റർ, മുഹമ്മദ് പാറക്കടവ്, എ.ആമിന ടീച്ചർ, പി.കെ.അബ്ദുള്ള, ഹമീദ് ഹാജി അമ്പലത്തിങ്കൽ, രേണുക ഹരിദാസ്, അൻസാർ കൊല്ലാടൻ, പി.കുഞ്ഞബ്ദുള്ള, ആർ.പി.ഹസൻ, അഹമദ് കിഴക്കയിൽ എന്നിവർ സംസാരിച്ചു.
എസ്.ടി.യു. നിയോജക മണ്ഡലം സെക്രട്ടരിയായി തെരഞ്ഞെടുക്കപ്പെട്ട മഠത്തിൽ മഹമൂദ് ഹാജിയെ ചടങ്ങിൽ അഹമദ് പുന്നക്കൽ ഷാൾ അണിയിച്ച് ആദരിച്ചു.
വാർഡ് മുസ്ലിംലീഗ് പ്രസിഡണ്ട് ടി.എ.സലാം സ്വാഗതവും പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടരി ലത്തീഫ് മാസ്റ്റർ പൊന്നാണ്ടി നന്ദിയും പറഞ്ഞു.
#Transferring #reading #experience #book #discussion #OruChakkakatha #remarkable