ഇരിങ്ങണ്ണൂർ : (nadapuram.truevisionnews.com) അശാസ്ത്രീയവും, രാഷ്ട്രീയ പ്രേരിതവുമായ പഞ്ചായത്ത് വാർഡ് വിഭജനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എടച്ചേരി പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വില്ലേജ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി.
ഇരിങ്ങണ്ണൂർ വില്ലേജ് ഓഫീസ് മാർച്ച് യു ഡി എഫ് നിയോജക മണ്ഡലം ചെയർമാനും മുസ്ലിം ലീഗ് ജില്ലാ ട്രഷററുമായ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു.
ചുണ്ടയിൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു.
ഡി.സിസി സിക്രട്ട റി ആവോലം രാധാകൃഷ്ണൻ, യു.പി.മൂസ്സ, കെ.രമേശൻ,ആർ.ടി ഉസ്മാൻ, എം സി .മോഹനൻ, ബഷീർ എടച്ചേരി, എം പി.ശ്രീധരൻ, ഷാഫി തറേമ്മൽ, പി .കെ.അഷറഫ്, എം.സി .വി ജയൻ, കോവുക്കൽ മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.
#UDF #organizes #dharna #demanding #revision #ward #division