വിലങ്ങാട്: (nadapuram.truevisionnews.com) വിലങ്ങാട് ഉരുൾ പൊട്ടലിൽ മരണമടഞ്ഞ കുളത്തിങ്കൽ മാത്യുവിൻ്റെ കുടുംബത്തിന് ആർ.ജെ.ഡി യുടെ സഹായധനം സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ് കുമാർ കൈമാറി.
ഒരു ലക്ഷം രൂപയുടെ ചെക്ക് മാത്യു മാസ്റ്ററുടെ ഭാര്യ ഷെർളിക്ക് ശ്രേയംസ് കുമാർ വീട്ടിലെത്തി നൽകി.
വീട്ടുമുറ്റത്ത് ചേർന്ന യോഗത്തിൽ ആർ ജെ ഡി ജില്ലാ പ്രസിഡൻ്റ് എം കെ ഭാസ്കരൻ അധ്യക്ഷത വഹിച്ചു.
നാദാപുരം മണ്ഡലം പ്രസിഡന്റ് വത്സരാജ് മണലാട്ട് സ്വാഗതം പറഞ്ഞു.
ഉരുൾപൊട്ടലിനെ തുടർന്ന് നിരവധി പേരെ വീടുകളിൽ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി രക്ഷപ്പെടുത്തിയാണ് മാത്യു മാസ്റ്ററുടെ മരണം
സംഭവിച്ചതെന്നും സോഷ്യലിസ്റ്റ് വിദ്യാർത്ഥി യുവജന നേതൃനിരയിൽ പ്രവർത്തിച്ച മാത്യുവിൻ്റെ ഓർമകൾ എന്നും നിലനിൽക്കുമെന്നും ശ്രേയംസ് കുമാർ പറഞ്ഞു.
ആർ ജെ ഡി സംസ്ഥാന ഭാരവാഹികളായ വി കുഞ്ഞാലി, സലിം മടവൂർ, ഇ പി ദാമോധരൻ, എൻ കെ വത്സൻ, പി കിഷൻ ചന്ദ്, കെ ലോഹ്യ ജില്ലാ ഭാരവാഹികളായ ഇ കെ സജിത്ത്കുമാർ, പി എം നാണു, സി പി രാജൻ, ജെ എൻ പ്രേം ഭാസിൻ, ഗണേഷൻ കാക്കൂർ എടയത്ത് ശ്രീധരൻ, അഡ്വ. ഇ രവീന്ദ്രനാഥ് , മഹിളാ ജനത ജില്ലാ പ്രസിഡണ്ട് പി. നിഷാകുമാരി, ആർ. വൈ ജെ.ഡി ജില്ലാ പ്രസിഡണ്ട് പി. കിരൺജിത്ത്,കെ വി നാസർ, വി കെ പവിത്രൻ, കെ.സി കൃഷ്ണൻ, സുരേഷ് മരുതേരി എന്നിവർ പങ്കെടുത്തു.
#RJD #handed #over #relief #money #family #Mathewmaster