നാദാപുരം : (nadapuram.truevisionnews.com) തെരുവം പറമ്പ് ലൂളി ഗ്രൗണ്ടിൽ നടക്കുന്ന കെ.എം.സി.സി നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വോളി മേളയുടെ നാലാം ദിവസം വീറുറ്റ പോരാട്ടത്തിൽ പൊരുതി നേടി രണ്ടിനെതിരെ മൂന്ന് സെറ്റ് വിജയിച്ച് ഐ.ഒ.ബി ചെന്നൈ ജേതാക്കളായി.
സൈത്തുൻ റെസ്റ്റോറന്റ് ഉടമയും ടൂർണമെൻ്റ് മെയിൻ സ്പോൺസറുമായ റാഷിദ് നരിക്കോൾ കളിക്കാരെ പരിചയപെട്ടു.
മുഴുവൻ സെറ്റുകളിലും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് ഇരു ടീമുകളും കാണികളെ അമ്പരപ്പിച്ചത്. ആദ്യ സെറ്റിൽ 24 നെതിരെ 26 പോയിൻ്റോടുകൂടി സി.ഐ.എസ്.എഫ് റാഞ്ചി ജേതാക്കളായി.
രണ്ടാം സെറ്റിൽ വാശിയേറിയ മത്സരത്തിൽ 28 പോയിൻ്റിനെതിരെ 30 പോയിൻ്റ് നേടി ഐ.ഒ.ബി ചെന്നൈ ജേതാക്കളായി. മൂന്നാം സെറ്റിൽ 20നെതിരെ 25 പോയിൻ്റ് നേടിയാണ് സി.ഐ.എസ്.എഫ് മത്സരം വീണ്ടും തങ്ങൾക്ക് അനുകൂലമാക്കിയത്.
എന്നാൽ നാലാം സെറ്റിൽ ഏകപക്ഷീയമായ 12ന് എതിരെ 25 പോയിന്റ് നേടി ഐ.ഒ.ബി കളി വീണ്ടും തങ്ങളുടെ കോർട്ടിലേക്കെത്തിച്ചു.
അഞ്ചാമത്തെ സെറ്റിൽ വിരുറ്റ പോരാട്ടത്തിനൊടുവിൽ ഐ.ഒ.ബി ജേതാക്കളായി സെമി ഫൈനലിലേക്ക് പ്രവേശിച്ചു. ഈ ടൂർണ്ണമെന്റിലെ ഏറ്റവും മനോഹരമായ പോരാട്ടമാണ് ഇന്നലെ കാണികൾക്ക് വീക്ഷിക്കാൻ കഴിഞ്ഞത്.
ഇന്ന് സെമി ഫൈനലിൽ കേരള പോലീസും ഇന്നലത്തെ ജേതാക്കളായ ഐ.ഒ.ബി ചെന്നൈയും ഏറ്റു മുട്ടും.
ഇന്നലെ നടന്ന പ്രാദേശിക മത്സരത്തിൽ സെൻ്റ് തോമസ് പാല വിജയികളായി. ഫോക്കസ് കൈതക്കുണ്ടിനെ പരാജയപ്പെടുത്തിയാണ് സെൻ്റ് തോമസ് പാല വിജയികൾ ആയത്.
#KMCC #Volley #fair #IOBChennai #emerge #victorious #Day #four