Dec 23, 2024 11:37 PM

നാദാപുരം: (nadapuram.truevisionnews.com ) കളി സ്ഥലം നിർമിക്കാൻ തുക കണ്ടെത്തുന്നതിന് വേണ്ടി തെരുവമ്പറമ്പ് ശാഖ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച കേരള ഹെവി വെയിറ്റ് വടം വലി മത്സരം ആവേശകരമായി സമാപിച്ചു.

കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുമായി 10 ഹെവി വെയിറ്റ് ടീമുകൾ പങ്കെടുത്ത മത്സരം കാണാൻ ജില്ലക്ക് അകത്തും പുറത്തു നിന്നുമായി ആയിരങ്ങളാണ് ഒഴുകി എത്തിയത്.

വൈകിട്ടോടെ ലൂളി ഗ്രൗണ്ടും പരിസരവും ജന നിബിഢമായി. വടം വലി കാണാൻ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കുടുംബത്തോടൊപ്പമാണ് ആളുകൾ എത്തിച്ചേർന്നത്.

ആറായിരം ആളുകൾക്ക് ഇരിക്കാനുള്ള ഗാലറി ഒരുക്കിയിട്ടും ജനങ്ങളുടെ കുത്തൊഴുക്കായതിനാൽ ഗാലറിക്ക് പുറത്ത് സജ്ജമാക്കിയ എൽ ഇ ഡി സ്‌ക്രീനിൽ മത്സരം പ്രദർശിപ്പിക്കുകയായിരുന്നു.

യുവ സംരംഭകൻ ടി വി പി മുഹമ്മദലി ഉദ്‌ഘാടനം നിർവ്വഹിച്ചു. നാദാപുരം പ്രൊബേഷൻ എസ് ഐ സി അരുൺ മുഖ്യാതിഥിയായി.

യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഇ ഹാരിസ്,കുവൈത്ത് കെ എം സിസി സംസ്ഥാന വൈസ് പ്രസിഡന്റ് എം ആർ നാസർ, റഫീഖ്‌ മാംഗോ, ഇ കുഞ്ഞാലി, റിയാസ് ലൂളി,സജീർ പൊയ്ക്കര, അൻസാർ കൊല്ലാടൻ,യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് റഫീഖ് കക്കംവെള്ളി, ജനറൽ സെക്രട്ടറി എ കെ ശാക്കിർ, പി നംഷി മുഹമ്മദ്, ശരീഫ് കളത്തിൽ, പി കെ സജീർ പ്രസംഗിച്ചു.

വീരൻ ഫൈറ്റേഴ്സ്‌ സ്പോൺസർ ചെയ്ത അലയൻസ് എളമക്കര ഒന്നാം സ്ഥാനവും ടീം പുഞ്ചിരി മുക്ക് സ്പോൻസർ ചെയ്ത മിഡിൽ ഈസ്റ്റ് മലപ്പുറം രണ്ടാം സ്ഥാനവും നേടി.

#Jana #densely #lully #ground #Exciting #conclusion #Kerala #Heavy #Weight #Tug #War #competition

Next TV

Top Stories