നാദാപുരം: (nadapuram.truevisionnews.com) സിപിഐ എം നാദാപുരം ലോക്കൽ സെക്രട്ടറിയും കർഷക തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന പി കെ കൃഷ്ണന്റെ ഒന്നാം ചരമവാർഷിക ദിനം സിപിഐ എം ആചരിച്ചു.
പ്രഭാത ഭേരി, സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന, പ്രകടനം, പൊതുസമ്മേളനം എന്നിവയുണ്ടായി. കുമ്മങ്കോട് നിന്ന് ആരംഭിച്ച പ്രകടനവും റെഡ് വോളന്റിയർ മാർച്ചും വരിക്കോളിയിൽ സമാപിച്ചു.
സമാപന പൊതുസമ്മേളനം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി പി ചാത്തു ഉദ്ഘാടനം ചെയ്തു.
എരോത്ത് ഫൈസൽ അധ്യക്ഷനായി.
ജില്ലാ കമ്മിറ്റി അംഗം കൂടത്താംകണ്ടി സുരേഷ്, ഏരിയാ സെക്രട്ടറി എ മോഹൻ ദാസ്, കെ ജയദേവൻ പാലക്കാട്, സി എച്ച് മോഹനൻ, കെ കെ ദിനേശൻ പുറമേരി, ടി പ്രദീപ് കുമാർ, അനൂപ് കക്കോടി എന്നിവർ സംസാരിച്ചു. എം കെ വിനീഷ് സ്വാഗതം പറഞ്ഞു. രാവിലെ സൂമൃതിമണ്ഡപത്തിന് സമീപം വി പി കുഞ്ഞികൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. എം ചന്ദ്രൻ സ്വാഗതം പറഞ്ഞു. വിവിധ കലാപരിപാടികളും നടന്നു.
#CPIM #observes #first #death #anniversary #PKKrishnan