കല്ലാച്ചി: (nadapuram.truevisionnews.com) ജെ സി ഐ കല്ലാച്ചിയുടെ നേതൃത്വത്തിൽ നടത്തുന്ന പുതുവർഷം പുതുവൃക്ഷം പ്രോഗ്രാമിൽ നിങ്ങൾക്കും പങ്കാളികളാകാം.
പുതുവർഷത്തിൽ വീട്ടുവളപ്പിൽ ഒരു വൃക്ഷതൈ നട്ട് അതിനൊപ്പമുള്ള ഒരു സെൽഫിയും പുതുവർഷ സന്ദേശവും ജെ സി ഐ കല്ലാച്ചിയുടെ ഫേസ് ബുക്ക് പേജ് ഫോളോ ചെയ്ത് അതിൽ കമന്റായി അപ് ലോഡ് ചെയ്യുകയോ ഇൻസ്റ്റാഗ്രാമിൽ ജെസിഐ കല്ലാച്ചിയെ ടാഗ് ചെയ്തു പോസ്റ്റ് ചെയ്യുകയോ ചെയ്യുക.
ഏറ്റവും മികച്ചതായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ജെ സി ഐ കല്ലാച്ചിയുടെ ആകർഷകമായ സമ്മാനങ്ങൾ നൽകുമെന്ന് പ്രസിഡന്റ് ശംസുദ്ദീൻ ഇല്ലത്ത്, ഷംസീർ, ശ്രീജേഷ്, ശബാന എൻ കെ എന്നിവർ അറിയിച്ചു.
ഈ പുതുവർഷം ഏറ്റവും മനോഹരമായി ജെ സി ഐ കല്ലാച്ചിക്ക് ഒപ്പം ആഘോഷിക്കാൻ എല്ലാവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു
#Lets #celebrate #this #new #year #preparing #shade #earth