നാദാപുരം: (nadapuram.truevisionnews.com) പുളിയാവ് നാഷണൽ കോളേജ് മൈതാനത്തു 2 ദിനമായി നടത്തിവന്ന നാലാമത് നാദാപുരം പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ്റിൽ മെഡിക്കോസ് ഇലവൻ ഖത്തറിനെ പരാചയപ്പെടുത്തി തുടർച്ചയായി രണ്ടാം വട്ടവും കിരീടം നിലനിർത്തി ദോസ്ഥാന പാറക്കടവ്.
ആവേശകരമായ ഫൈനൽ മത്സരം തടിച്ചുകൂടിയ കാണികൾക്ക് റുഷൈദിൻ്റെ സിക്സോട് കൂടി കൊട്ടിന് അവസാനമാവുകയായിരുന്നു.
ടൂർണമെൻ്റ് റൺ വേട്ടക്കാരനും റുഷൈദാണ്.നൗഷാദ് തേറക്കണ്ടി വിജയികൾക്കും, വയലോളി അബ്‌ദുള്ള റണ്ണസ്സ് അപ്പിനും ട്രോഫികൾ കൈമാറി.
യഥാക്രമം 35,000 രൂപയും 25,000 രൂപയുമാണ് സമ്മാന തുക. വളയം സർക്കിൽ ഇൻസ്പെക്‌ടർ സായൂജ് കുമാർ ടൂർണമെന്റ് ഉദ്ഘാടനം ചെയിതു.
മരന്നോളി കുഞ്ഞബ്‌ദുള്ള, പൊയിൽ, ഇസ്മായിൽ, റിയാദ് ലുളി,സമീർ എംവി,അജ്‌മൽ എസ്പാൻഷേ ആഷിക് കെപി,സജീവൻ കോൺട്രാക്‌ടർ, ഹനീഫ പാറക്കടവ് എന്നിവർ പങ്കെടുത്തു ആകെ 10 ടീമുകൾ രണ്ട് ഗ്രൂപ്പുകളിലായി മത്സരിച്ച ടൂർണമെൻറിൽ എലമെൻ്റ് ചേലക്കാട്, ഹാട്രിക് ഇലവൻ, എന്നീ ടീമുകളും സെമിയിൽ യോഗ്യത നേടി.
നാലിൽ മൂന്നു കളി ജയിച്ച് കെ കെ പി പി പുളിയാവ് ടീമിന്റെ റൺ റേറ്റിന്റെ അടിസ്ഥാനത്തിൽ സെമികാണാതെയുള്ള പുറത്താകൽ നാടകീയമായി.
#Nadapuram #Premier #League #Dosthan #Parakkadav #retained #title #consecutively