Jan 3, 2025 07:31 PM

നാദാപുരം: (nadapuram.truevisionnews.com) ഗവ. താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടികൾ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വെൽഫെയർ പാർട്ടി പ്രതിഷേധ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു.

നിയോജകമണ്ഡലം പ്രസിഡൻ്റ് കളത്തിൽ അബ്‌ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴിലുള്ള ഭരണസമിതിയും ആശുപത്രി അധികൃതരും പരസ്പരം പഴിചാരൽ അവസാനിപ്പിച്ച് ആശുപത്രിയുടെ നിലവിലെ ദയനീയാവസ്ഥക്ക് പരിഹാരം കാണുകയാണ് വേണ്ടതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വിവാദങ്ങൾക്കിടയിൽപെട്ട് മതിയായ ചികിത്സ കിട്ടാതെ ആളുകൾ പ്രയാസപ്പെടുകയാണ്. ആവശ്യമായ ഡോക്‌ടർമാരെയും സ്റ്റാഫിനെയും നിയമിച്ച് ആശുപത്രി സംവിധാനങ്ങൾ പൂർണമായും ഉപയോഗപ്പെടുത്താനാണ് അധികൃതർ ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ കമ്മിറ്റിയംഗം ഷഫീഖ് പരപ്പുമ്മൽ, ആർ.കെ ഹമീദ്, യു.കെ ഹമീദ്, കാസിം നരിപ്പറ്റ തുടങ്ങിയവർ സംസാരിച്ചു.

മണ്ഡലം വൈസ് പ്രസിഡൻറ് ടി കെ മമ്മു അധ്യക്ഷനായി.

സെക്രട്ടറി പി. ആയിശ സ്വാഗതവും നാദാപുരം പഞ്ചായത്ത് പ്രസിഡൻറ് ജലിൽ നാമത്ത് സമാപനവും നടത്തി.

പ്രകടനത്തിന് മണ്ഡലം വൈസ് പ്രസിഡൻ്റ് കെ.പി. നാരായണൻ, പി.കെ ബഷീർ, ടി.കെ. അസ്ലം, പി. സുലൈഖ, ബാസിം കള്ളാട് തുടങ്ങിയവർ നേതൃത്വം നൽകി.

ധർണക്കുശേഷം പ്രസിഡണ്ടിൻറെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ആശുപത്രി സുപ്രണ്ടിന് നിവേദനം നൽകി


#should #measures #solve #problem #Nadapuram #Taluk #Hospital #Welfareparty

Next TV

Top Stories