നാദാപുരം: (nadapuram.truevisionnews.com)സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിൻ്റെ കീഴിൽ നടന്നുവരുന്ന അൽ ബിർ സ്കൂളിൾസിന്റെ ഈ വർഷത്തെ കിഡ്സ് ഫെസ്റ്റിന്റെ കോഴിക്കോട് സോണൽ മത്സരം വാണിമേൽ വാദിനൂർ ക്യാംപസിൽ നടക്കും.
ശനി, ഞായർ ദിവസങ്ങളിൽ നടക്കുന്ന മത്സരത്തിൽ 25 സ്കൂളുകളിൽ നിന്നായി 1500 മത്സരാർത്ഥികൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
അൽബിർ സ്കൂളുകളിൽ പ്രൈമറി, പ്രീ പ്രൈമറി തലങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളെ കിഢീസ് 0, കിഢീസ് 02, ജൂനിയർ, സബ് ജൂനിയർ എന്നീ വിഭാഗങ്ങളാക്കിയാണ് മത്സരങ്ങൾ.
കേരളം, കർണാടക സംസ്ഥാന ങ്ങളിലെ നാനൂറിലധികം സ്ഥാപനങ്ങളിലെ വിദ്യാർഥികളിൽ അക്കാദമിക രംഗങ്ങളിലെ മികവുകളും സർഗാത്മക കഴിവുകളും വളർത്തിയെടുക്കുന്നതിനായി കഴിഞ്ഞ 10 വർഷമായി അൽബിർ ഇത്തരം ഫെസ്റ്റുകൾ ആവിഷ്കരിച്ചു വരുകയാണ്.
ഞായറാഴ്ച കാലത്ത് 10ന് നടക്കുന്ന ഉദ്‌ഘാടന സമ്മേളനം ഷാഫി പറമ്പിൽ എം.പി ഉദ്‌ഘാടനം ചെയ്യും. പര്യാപടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സ്വാഗതസംഘം ചെയർമാൻ തെറ്റത്ത് അമ്മത് മുസ്‌ലിയാർ, കൊറ്റാല അഷ്റഫ്, ഒ മുനീർ, കെ.കെ മുനീർ, ടി.കെ മജീദ്, എൻ.കെ കുഞ്ഞാലി എന്നിവർ പങ്കെടുത്തു.
#Al #Bir #Kids #Fest #Kozhikode #zonal #competition #starts #Saturday