കല്ലാച്ചി: (nadapuram.truevisionnews.com) വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റെയിറ്റ് പെൻഷനേഴ്‌സ് വെൽഫയർ അസോസിയേഷൻ(കെ.എസ്.പി.പി.ഡബ്ല്യു.എ) നാദാപുരം ട്രഷറിക്ക് മുമ്പിൽ മാർച്ചും ധർണ്ണ നടത്തി.
പെൻഷൻ പരിഷ്‌കരണ കുടിശ്ശികയും ക്ഷാമാശ്വാസ കുടിശ്ശികയും അനുവദിക്കുക, ട്രെയിനിങ്ങ് സമയം സർവ്വീസായി പരിഗണിക്കുക, ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
നാദാപുരം,കുറ്റിയാടി യൂണിറ്റ് കമ്മറ്റികളുടെ നേതൃത്വത്തിൽ നടന്ന മാർച്ചും ധർണ്ണയും കണ്ണൂർ ജില്ലാ സെക്രട്ടരി എം.ജി ജോസഫ് ഉദ്ഘാടനം ചെയ്തു.
പി.പി കണാരൻ അധ്യക്ഷത വഹിച്ചു.
കെ.എസ്.എസ്.പി.യു ജില്ലാ വൈസ് പ്രസിഡൻ്റ് പി.കെ ദാമു, കെ.സ്.എസ് പി.എ പുറമേരി മണ്ഡലം പ്രസിഡന്റ് കെ.പി ശ്രീധരൻ,വി.കെ നാരായണൻ, കെ.വി ഹരിദാസ്,സി.ഒ രവിന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
കെ ഗംഗാധരൻ നമ്പ്യാർ, വി.പി കണാരൻ,ഇ.എ രാഘവൻ എന്നിവർ നേതൃത്വം നൽകി.
#Allowance #pension #revision #arrears #dearness #relief #arrears #KSPPWA