നാദാപുരം: (nadapuram.truevisionnews.com) കഴിഞ്ഞ എട്ട് വർഷത്തെ ദുർഭരണം കൊണ്ട് കെരളത്തിലെ വിദ്യാഭ്യാസ മേഖലയെ പിണറായി സർക്കാർ ബഹുദൂരം പിന്നോട്ടടിപ്പിച്ചിരിക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ് പ്രസ്താവിച്ചു.
കെ എസ് ടി യു നാദാപുരം ഉപജില്ല അദ്ധ്യാപക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ വിദ്യഭ്യാസ നിലവാരം കുത്തനെ താഴോട്ടു കുതിക്കുകയാണ്. അദ്ധ്യാപക സമൂഹം അസംതൃപ്തരാണ്.
ഉപജില്ല പ്രസിഡന്റ് കെ വി കുഞ്ഞമ്മദ് അധ്യക്ഷനായി.
ദീർഘ കാലമായി സംഘടന പ്രവർത്തന രംഗത്ത് സജീവമായി നിലകൊണ്ട് ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന എൻ കെ അബ്ദുസ്സലീം,കുറ്റിയിൽ കുഞ്ഞബ്ദുല്ല,അബ്ദുറഹ്മാൻ കുന്നത്ത്,റംല ടി ഇ എന്നിവരെ സംഗമത്തിൽ ആദരിച്ചു.
മുഹമ്മദ് ബംഗ്ളത്ത് ,നാദാപുരം എ ഇ ഒ രാജീവൻ പുതിയേടത്ത്, ഡോ.ശശികുമാർ പുറമേരി,ടി കെ ഖാലിദ്, എം കെ അഷ്റഫ്, ടി ജമാലുദ്ധീൻ, മണ്ടോടി ബഷീർ, ടി കെ അബ്ദുൽ കരീം ,കെ കെ മുഹമ്മദലി, സി ടി ഹാരിസ്,ത്വാഹിറ ഖാലിദ്, ഒ മുനീർ,യൂനുസ് മുളിവയൽ സംസാരിച്ചു.
നൗഫൽ കിഴക്കയിൽ സ്വാഗതവും ഹമീദ് മാണിക്കഞ്ചേരി നന്ദിയും പറഞ്ഞു.
#Left #government # set #back #education #sector #CP