വാണിമേൽ : (nadapuram.truevisionnews.com) അന്തരിച്ച മുൻ പ്രധാന മന്ത്രി ഡോ: മൻമോഹൻ സിംഗ്, പ്രശസ്ത സാഹിത്യകാരൻ എം ടി വാസുദേവൻ നായർ എന്നിവരുടെ ഓർമ്മയിൽ ഗ്ലോബൽ പബ്ലിക് സ്ക്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ഒത്തുകൂടി.
ഓർമ്മ പതിപ്പുകളുടെ പ്രകാശനം മാനേജർ സി കെ അശ്റഫ് നിർവഹിച്ചു.
ഹെഡ് മാസ്റ്റർ എ പി വിജയൻ അനുസ്മരണ പ്രഭാഷണം നടത്തി. അസി: ഹെഡ് മിസ്ട്രസ് സുബൈദ എൻ പി അധ്യക്ഷത വഹിച്ചു. ഷീജ സി പി, നിഷ,കെ പി, ഉഷ, സി പി, രജലി, വി എന്നിവർ പ്രസംഗിച്ചു.
#Students #MT #Manmohan #Singh #memory #version