കല്ലാച്ചി: ( nadapuramnews.in ) പാലിയേറ്റീവ് ദിനാഘോഷത്തിന്റെ ഭാഗമായി പാലിയേറ്റീവ് രംഗത്തെ മികച്ച പ്രവർത്തനത്തിന് പി എം പത്മിനിയെ ജെ സി ഐ കല്ലാച്ചി പ്രസിഡന്റ്‌സ് ഹീറോ അവാർഡ് നൽകി ആദരിച്ചു.

നാദാപുരംഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ 20 വർഷക്കാലമായിപാലിയേറ്റീവ്‌രംഗത്ത്‌പ്രവർത്തിച്ചുവരികയാണ് പത്‌മിനി.
നമുക്ക് ചുറ്റുമുള്ള അനേകം മനുഷ്യർക്കാണ് പാലിയേറ്റീവ് പ്രവർത്തനങ്ങളിലൂടെ വലിയ ആശ്വാസം ലഭിക്കുന്നത്.
കിടപ്പിലായ രോഗികൾ, മാരക രോഗം ബാധിച്ച് പ്രത്യാശ നഷ്ടപെട്ട് ആശുപത്രികളിൽ നിന്നും വീട്ടിലേക്ക്‌മടക്കിയയച്ചവർ, ശരീരം തളർന്ന് ഒന്ന് അനങ്ങാൻ പോലും സാധിക്കാത്തവർ എന്നിങ്ങനെയുള്ള അനേകം രോഗികൾക്കാണ് വീടുകളിൽ ചെന്ന് പരിചരണം നൽകുന്നത്.
ഇത് വലിയ മാനസിക ആശ്വാസം കൂടിയാണ് ഇവർ നൽകുന്നത്. രോഗീ പരിചരണത്തിൽ കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് വലിയ മാത്രകയാണ് .
ഇത്തരത്തിൽ വലിയ പുണ്യപ്രവൃത്തി ചെയ്യുന്നവരെ ജെ സി ഐയുടെപ്രസിഡന്റ്സ് അവാർഡ് നൽകി ആദരിക്കാൻ കഴിഞ്ഞതിൽ ജെ സി ഐ കല്ലാച്ചിക്ക് വലിയ് അഭിമാനമുണ്ടെന്ന് പ്രസിഡന്റ് ഷംസുദ്ദീൻ ഇല്ലത്ത് പറഞ്ഞു.
ചടങ്ങിൽ ഷംസുദ്ദീൻ ഇല്ലത്ത്, നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെ സി അഖില മാര്യാട്ട്, ശ്രീജേഷ് ഗിഫ്റ്ററി,ഫസീഹ എം പി, ജിനിശ എന്നിവർ സംബന്ധിച്ചു.
#JCI #Kalachi #President #Hero #Award #PMPadmini