നാദാപുരം: ( nadapuramnews.in ) ആവോലത്ത് കടന്നൽ കുത്തേറ്റ് മരിച്ച വയോധികന്റെ സംസ്ക്കാരം നാളെ.

പാലേൻ്റെ കണ്ടിയിൽ ഗോപാലനാണ് കടന്നൽ കുത്തേറ്റ് മരിച്ചത് . ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് ചികിത്സയ്ക്കിടെയായിരുന്നു മരണം.
ഇന്നലെയായിരുന്നു ഗോപാലൻ ഉൾപ്പെടെ മൂന്ന് പേർക്ക് കടന്നൽ കുത്തേറ്റത്. മറ്റ് രണ്ട് പേരുടെ പരിക്ക് ഗുരുതരമല്ല.
ഭാര്യ : ലീല .മക്കൾ: രഞ്ജിത്ത്, റജിന, റജില.
മരുമക്കൾ: , ജയ് കുമാർ ( ഐക്കരപടി ) ,പ്രഭാഷ് (കോട്ടക്കടവ്).
സഹോദരങ്ങൾ: ജാനു, നാണി, പരേതരായ കുഞ്ഞിരാമൻ, ചന്തു.
#cremation #elderlyman #who #died #wasp #sting #tomorrow