Jan 17, 2025 10:33 AM

 നാദാപുരം : ( nadapuramnews.in ) തൂണേരിയിൽ ഷിബിൻ കേസിൽ പ്രതിചേർക്കപ്പെട്ട് വിചാരണ കോടതി കുറ്റ വിമുക്തരാക്കുകയും വർഷങ്ങൾക്ക് ശേഷം ഹൈക്കോടതി ശിക്ഷിക്കുകയും ചെയ്ത തൂണേരിയിലെ യൂത്ത് ലീഗ് പ്രവർത്തകരെ ജയിലിൽ സന്ദർശിച്ച് പാണക്കാട് സയ്യിദ് മുയീനലി ശിഹാബ് തങ്ങൾ.

നാദാപുരം നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽസെക്രട്ടറി ഇ ഹാരിസും കൂടെയുണ്ടായിരുന്നു. ശിക്ഷിക്കപ്പെട്ട യൂത്ത് ലീഗ് പ്രവർത്തകരെ കുറ്റ വിമുക്തരാക്കാൻ സുപ്രീം കോടതിയിൽ നിയമ പോരാട്ടം നടത്തുമെന്നും നിരപരാധിത്വം തെളിയിക്കുന്നത് വരെ പാർട്ടി ഒറ്റക്കെട്ടായി കൂടെയുണ്ടാകുമെന്നും ജയിൽ സന്ദർശന ശേഷം അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം;

ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് തവനൂർ സെൻട്രൽ ജയിലിൽ കഴിയുന്ന നാദാപുരം തൂണേരിയിലെ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകരെ ഇന്ന് ജയിലിലെത്തി സന്ദർശിച്ചു.

നാദാപുരം നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഇ ഹാരിസും കൂടെയുണ്ടായിരുന്നു. നേരത്തെ വിചാരണ കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടവരെയാണ് ഹൈക്കോടതി ശിക്ഷിച്ചത്. ഇവരുടെ നിരപരാധിത്വം തെളിയിക്കാൻ അഡ്വ. ഹാരിസ് ബീരാൻ എം പി യുടെ നേതൃത്വത്തിൽ മുസ്ലിം ലീഗ് നേതൃത്വം സുപ്രീം കോടതിയിൽ നിയമ പോരാട്ടത്തിന് തുടക്കം കുറിച്ചിട്ടുണ്ട്.

സെഷൻസ് കോടതി വെറുതെ വിട്ട കേസുകളിൽ ഹൈക്കോടതി ശിക്ഷിക്കുന്നത് അപൂർവങ്ങളിൽ അത്യപൂർവമാണ്. പരമോന്നത നീതി പീഡത്തിന് മുന്നിൽ നാദാപുരത്തെ യൂത്ത് ലീഗ് പ്രവർത്തകരുടെ നിരപരാധിത്വം തെളിയിക്കുന്നത് വരെ പാർട്ടി ഒറ്റക്കെട്ടായി കൂടെയുണ്ടാകും.

#Thuneri #Shibin # murdercase #Panakkad #thangal #saw #sentenced #youth #league #members #jail

Next TV

Top Stories