നാദാപുരം : ( nadapuramnews.in ) സ്കൂട്ടറിൽ മാഹി മദ്യം കടത്താൻ ശ്രമിച്ച യുവാവ് റിമാൻഡിൽ. തൂണേരി സ്വദേശി ടി.പി.സുനിലാണ് റിമാൻഡിലായത്. പ്രതിയിൽ നിന്ന് 27 കുപ്പി മദ്യം എക്സൈസ് പിടികൂടി.

കോഴിക്കോട് എക്സൈസ് ഇന്റലിജൻസ് ബ്യൂറോ അസി.എക്സൈസ് ഇൻസ്പെക്ടർ നൽകിയ രഹസ്യ വിവരത്തെ തുടർന്ന് തൂണേരി-വെള്ളൂർ റോഡിൽ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്.
കെഎൽ 18 എസി 3547 നമ്പർ സ്കൂട്ടർ കസ്റ്റഡിയിലെടുത്തു. സ്‌കൂട്ടർ എക്സൈസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്കാണ് കോടതി റിമാന്റ് ചെയ്തത്.
നാദാപുരം എക്സൈസ് അസി. ഇൻസ്പെക്‌ടർ സി.പി.ചന്ദ്രൻറെ നേതൃത്വത്തിലാണ് വാഹന പരിശോധന നടത്തിയത്. സിവിൽ എക്സൈസ് ഓഫീസർമാരായ ടി.സനു, എ.പി.ഷിജിൻ, പി.വിജേഷ്, എം.അരുൺ, പി.ആനന്ദ്, ഇ.വിനയ, ആർ.എസ്.ബബിൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
#Liquor #smuggling #Mahi #by #scooter #youngman #Thuneri #arrested