നാദാപുരം:( nadapuramnews.in ) പ്രമുഖ ഇസ്ലാമിക പണ്ഡിതനായിരുന്ന ശംസുൽ ഉലമാ കീഴന ഓറുടെ ഇരുപത്തിഅഞ്ചാം ആണ്ടനുസ്മരണത്തിന് നാദാപുരത്ത് തുടക്കമായി.

നാദാപുരം ഖാസി മേനക്കോത്ത് കുഞ്ഞബ്ദുല്ല മുസ്ലിയാരുടെ നേതൃത്വത്തിൽ നടന്ന മഖാം സിയാറത്തോടെ പരിപാടി കൾ ആരംഭം കുറിച്ചു. കെ കെ കുഞ്ഞാലി മുസ്ലിയാർ പതാക ഉയർത്തി.
സയ്യിദ് ഹസൻ സഖാഫ് തങ്ങൾ കൊടക്കൽ, അഹമ്മദ് ബാഖവി അരൂര്, സൂപ്പി നരിക്കാട്ടേരി, വി വി മുഹമ്മദലി, എം കെ അശ്റഫ്, വലിയാണ്ടി ഹമീദ്, കണേക്കൽ അബ്ബാസ്, ചങ്ങരങ്കണ്ടി സൂപ്പി, ഇ കെ കുഞ്ഞമ്മദ് കുട്ടി, കണ്ണോത്ത് കുഞ്ഞാലി ഹാജി, പറോളി കുഞ്ഞമ്മദ് ഹാജി, ചിറക്കൽ റഹ്മത്തുള്ള , തായമ്പത്ത് കുഞ്ഞാലി ഹാജി, വി എ കുഞ്ഞിപ്പോക്കർ ഹാജി, കാളിച്ചേരി അബ്ദുല്ല ഹാജി,കോരങ്കണ്ടി കുഞ്ഞബ്ദുല്ല ഹാജി, മഠത്തിൽ മൂത്താൻ ഹാജി, വെള്ളിയാലിൽ മൊയ്തു, മാടാല അബ്ദു ഹാജി, സി കെ അബ്ദുല്ല, വെള്ളിയാലിൽ അമ്മദ് ഹാജി, കാവുങ്ങൽ സൂപ്പി, സി.കെ നാസർ, എം.സി സുബൈർ തുടങ്ങിയവർ സംബന്ധിച്ചു.
ശേഷം കടമേരി കീഴന ഓറുടെ മസാറിൽ നടന്ന സമൂഹ സിയാറത്തിന് സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ രാമന്തളി നേതൃത്വം നൽകി. വൈകുന്നേരം നാദാപുരം ജുമാമസ്ജിദിൽ നടന്ന ദർസോർമ്മ സംഗമത്തിൽ ചേരാപുരം ആറ്റ കോയ തങ്ങൾ പ്രാർത്ഥന നടത്തി .കെ പി അബ്ദുല്ല മൗലവി യുടെ അദ്ധ്യക്ഷതയിൽ മുന്നൂർ അലി മൗലവി ഉദ്ഘാടനം ചെയ്തു.
അബൂബക്കർ മുസ്ലിയാർ എളേറ്റിൽ വട്ടോളി, മലയമ്മ അഹമ്മദ് കുട്ടി മുസ്ലിയാർ, കുഞ്ഞി സീതി തങ്ങൾ തൊടുവയിൽ,അബ്ദുസലാം ഫലാഹി പേരാമ്പ്ര, അബൂബക്കർ ഫലാഹി അരൂര്, നൗഷാദ് മൗലവി വെള്ളമുണ്ട, ബഷീർ മുസ്ലിയാർ പൊന്നാനി സംസാരിച്ചു. രാത്രി നാദാപുരം വലിയ ജുമാമസ്ജിദിൽ നടന്ന ദിക്റ് ദുആ മജ്ലിസിന് സയ്യിദ് മുഹമ്മദ് കോയ തങ്ങൾ അൽ ജലാലി ബുഖാരി പയ്യന്നൂർ നേതൃത്വം നൽകി എം ടി കുഞ്ഞമ്മദ് മുസ്ലിയാർ ഉദ്ബോദനം നടത്തി.
ഇന്നു പ്രഭാതത്തിൽ ഹസൻ ഫലാഹി ചേലക്കാട് സുഭാഷിതം നടത്തും. മതാധ്യാപക സംഗമം രാജ്യസഭാംഗം അഡ്വ. ഹാരിസ് ബീരാൻ എം.പി ഉദ്ഘാടനം ചെയ്യും. അസീസ് ബാഖവി അരൂർ മുഖ്യ പ്രഭാഷണം നടത്തും.
'സാമൂഹിക മാറ്റത്തിൽ മുഅല്ലിമുകളുടെ പങ്ക്' എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ അബ്ദുസ്സലാം നിസാമി, റിയാസ് ഗസ്സാലി, അസ്ലംഫലാഹി, അനസ് വഹബി, മഹ്മൂദ് ഫലാഹി പങ്കെടുക്കും.
വൈകുന്നേരം 'മതവും രാഷ്ട്രീയവും ' എന്ന വിഷയത്തിൽ സെമിനാർ നടക്കും. ഹജ്ജ് കമ്മറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്യും. അശ്റഫ് ബാഖവി ഒടിയപാറ, അബൂബകർ ഫൈസി മലയമ്മ, പി.കെ നവാസ്, അഡ്വ ഫാറൂഖ് മുഹമ്മദ്, സി.കെ കരീം പങ്കെടുക്കും. രാത്രി നടക്കുന്ന കർമ്മ ശാസ്ത്ര വേദി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മുജീബ് ഫലാഹി, മുജീബ് വഹബി പ്രസംഗിക്കും.
#flag #went #up #KeezhanaOr's #25th #anniversary #commemoration #has #begun #Nadapuram.