അരൂർ: (nadapuram.truevisionnews.com) പ്ലാസ്റ്റിക്ക് വസ്തുക്കൾ നിറഞ്ഞ അരൂർ കോട്ട് മുക്ക് ശുചീകരിക്കാൻ സർഗ്ഗം സാംസ്കാരിക കലാവേദി പ്രവർത്തകർ രംഗത്തിറങ്ങിയത് നാടിന് രക്ഷയായി.

അഴുക്ക് ചാൽ ഉൾപ്പെടെ പ്ലാസ്റ്റിക്ക് നിറഞ്ഞത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് സർഗ്ഗം പ്രവർത്തകർ രംഗത്തിറങ്ങിയത്. എന്നാൽ ശ്യചീകരണം ആരംഭിച്ചതോടെയാണ് പ്രതീക്ഷിച്ചതിലുമപ്പുറം പ്ലാസ്റ്റിക്ക് മാലിന്യം കണ്ടെത്തിയത്.
ചാക്ക് കണക്കിനാണ് മാലിന്യമാണ് അരൂർ കോട്ടു മുക്കിൽ നിന്ന് ശേഖരിച്ചത്. ബേക്കറി കട എന്നിവിടങ്ങളിൽ നിന്നും മിഠായികളും ഐസ്ക്രീമും മറ്റും വാങ്ങി അതിൻ്റെ മുമ്പിൽ തന്നെ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്കുകളാണ്കൂടുതലും മാലിന്യത്തിൻ്റെ കൂട്ടത്തിൽ ലഭിച്ചതെന്ന് സർഗ്ഗം പ്രവർത്തകർ പറഞ്ഞു.
കെ.ടി സുബീഷ്, പി രഞ്ജിത്ത്, വി. ടി ശ്രീജേഷ് എന്നിവർ നേതൃത്വം നൽകി
#Plastic #soft #Sargam #Kalavedi #workers #cleaned