---
title: "പുതിയ ഭാരവാഹികൾ, പ്രണവം ക്ലബ്ബ്‌ അച്ചംവീടിന് പുതിയ ഭരണ സമിതി"
english_title: "#New #office #bearers #new #management #committee #Pranavam #Achamveed #Club "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/267710/new-office-bearers-new-management-committee-pranavam-achamveed-club"
published_at: "2025-02-03T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a07f7428fa2_valayam.jpg"
keywords: []
---

# പുതിയ ഭാരവാഹികൾ, പ്രണവം ക്ലബ്ബ്‌ അച്ചംവീടിന് പുതിയ ഭരണ സമിതി

> **Lead Summary:** വളയം : വളയത്തെ പ്രണവം ക്ലബ്ബ്‌ അച്ചംവീടിന് പുതിയ ഭാരവാഹികൾ.

## Article Content

വളയം : വളയത്തെ പ്രണവം ക്ലബ്ബ്‌ അച്ചംവീടിന് പുതിയ ഭാരവാഹികൾ.

കഴിഞ്ഞ ദിവസം ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിലൂടെയാണ് 2025- 26 വർഷത്തെ ഭരണസമിതിക്ക് രൂപം നൽകിയത് .

ക്ലബ്‌ സെക്രട്ടറിയായി ഷാജി പി സിയും, പ്രസിഡന്റ്‌ ആയി നിധിൻ കൃഷ്ണ എ. പി യും, ഖജാഞ്ജിയായി ലിനീഷ് പി പി യും തെരഞ്ഞെടുക്കപ്പെട്ടു.

വളയം ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ കുങ്കിയുള്ളതിൽ - കുണ്ടുള്ള പറമ്പ് ഭാഗത്ത്‌ വർഷങ്ങളായി നില നിൽക്കുന്ന കുടിവെള്ള പ്രശ്നം പരിഹരിക്കാനും, പ്രണവം ക്ലബിന് മുൻ വശത്തുള്ള മിനി മാസ്സ് ലൈറ്റ് പ്രവർത്തനയോഗ്യമാക്കാനുമുള്ള നടപടികൾ സ്വീകരിക്കാനും ജനറൽ ബോഡി യോഗം പ്രമേത്തിലൂടെ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/267710/new-office-bearers-new-management-committee-pranavam-achamveed-club)