തൂണേരി: (nadapuram.truevisionnews.com) തൂണേരി ബ്ലോക്ക് പഞ്ചായത്ത് 2024 25 വാർഷിക പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലാ കുടുംബശ്രീ മിഷനുമായി ചേർന്ന് തൂണേരി ബ്ലോക്ക് പഞ്ചായത്തിൽ തൊഴിൽമേള സംഘടിപ്പിച്ചു.

തൊഴിൽ മേളയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി കെ അരവിന്ദാക്ഷൻ നിർവഹിച്ചു. ചടങ്ങിന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ബിന്ദു പുതിയോട്ടിൽ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ ദ്വര കെ, വിവിധ പഞ്ചായത്തുകളിലെ സിഡിഎസ് അധ്യക്ഷമാർ ആശംസകൾ അർപ്പിച്ചു.
കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ശ്രീമതി സബിഷ ചടങ്ങിന് നന്ദി പറഞ്ഞു. തൊഴിൽമേളയിൽ 21 കമ്പനികൾ പങ്കെടുത്തു. ആയിരത്തോളം തൊഴിലന്വേഷകരായ ഉദ്യോഗാർത്ഥികൾ പങ്കെടുത്തു.
#employment #opportunity #mega #job #fair #organized #Thooneri #Block #Panchayath