നാദാപുരം: (nadapuram.truevisionnews.com)വാണിമേലിൽ മയക്ക് മരുന്നുമായി പിടിയിലായ യുവാക്കൾ റിമാൻഡിൽ. വാണിമേൽ കോടിയുറ സ്വദേശികളായ തൈക്കൂട്ടത്തിൽ മുഹമ്മദ് സാലിഹ് (23), തുലാപ്പറമ്പത്ത് ടി.പി.രജിനാസ് (24) എന്നിവരെയാണ് രണ്ടാഴച്ചത്തേക്ക് റിമാൻഡ് ചെയ്തത്.
നാദാപുരം ഡിവൈഎസ്പി പി. ചന്ദ്രമോഹന്റെ നേതൃത്വത്തിലുള്ള സ്ക്വാഡും വളയം ഇൻസ്പെക്ടർ എം.കെ.അനിൽകുമാറും ചേർന്ന് രണ്ട് ദിവസം മുൻപാണ് ഇവരെ പിടികൂടിയത്.



പ്രതികളിൽ നിന്ന് 1.04 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെത്തി. വെള്ളിയോട് വാഹന പരിശോധനക്കിടെ പ്രതികൾ സഞ്ചരിച്ച കെ എൽ 11 എ ആർ 777 നമ്പർ മോട്ടോർ ബൈക്ക് തടഞ്ഞ് പരിശോധിച്ചപ്പോഴാണ് മയക്ക് മരുന്ന് കണ്ടെത്തിയത്.
Youths caught with drugs in Vanimele remanded