വാണിമേൽ: (nadapuram.truevisionnews.com)വാണിമേൽ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെയും ഉദ്യോഗസ്ഥന്മാരുടെയും കരാറുകാരെ ദ്രോഹിക്കുന്ന നടപടി ഒരിക്കലും നീതികരിക്കാനാവാത്തതാണെന്ന് ജില്ലാ സെക്രട്ടറി ജലീലുദ്ദീൻ. കേരള ഗവ: കോൺട്രാക്ടേഴ്സ് ഫെഡറേഷൻ വാണിമേൽ ഗ്രാമ പഞ്ചായത്തിന് മുമ്പിൽ സംഘടിപ്പിച്ച മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരാറുകാർക്ക് കുടിശ്ശികയായി കിടക്കുന്ന മുഴുവൻ സംഖ്യയും റിട്ടൺഷൻ തുകയും ടെണ്ടർ എക്സസും ഉടനടി നല്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടിയുമായി മുന്നോട്ട് പോകുമെന്ന് നേതാക്കൾ പറഞ്ഞു. മേഘലാ പ്രസിഡണ്ട് രഘുദാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി മെമ്പർമാരായ മോഹൻദാസ്, സുരേന്ദ്രൻ, പ്രസാദ് എന്നിവർ പങ്കെടുത്തു.



ജില്ലാ രക്ഷാധികാരി എം കെ ബാലൻ, സംസ്ഥാന കമ്മിറ്റിയംഗം ഡൊമിനിക്ഡൊമനിക്, കെ.പി എ റഹ്മാൻ എന്നിവർ പ്രസംഗിച്ചു. സുനിൽ കെ. വളയം സ്വാഗതവും സുരേഷ് ബാബു നരിപ്പറ്റ നന്ദിയും പറഞ്ഞു
District Secretary Jaleeluddin said that the act of harming contractors can never be justified