നാദാപുരം: (nadapuram.truevisionnews.com) തൂണേരിയിൽ റോഡരികിൽ നിർത്തിയിട്ട സ്കൂട്ടർ കാണാതായതായി പരാതി.
തുണേരി -വേറ്റുമ്മൽ റോഡിൽ കുറുവണ്ണൂർ പീടികയ്ക്ക് സമീപം നിർത്തിയിട്ട വാഹനമാണ് മോഷണം പോയത്. തുണേരി കുറുവണ്ണൂർ സ്വദേശി മുഹമ്മദ് ഉവൈസ് പിസിയുടെ വാഹനമാണ് കാണാതായത്.



ഇന്നലെ പുലർച്ചയോടെയാണ് സംഭവം. KL 18AE 1525 രജിസ്ട്രേഷൻ നമ്പറിലുള്ള സുസുകി അക്സസ്സ് . മാറ്റ് ബ്ലാക്ക് നിറത്തിലുള്ള സ്കൂട്ടറാണ് കാണാതായത്.
വാഹനം കാണാതായതിൽ ഉടമകൾ നാദാപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കാണാതായ വാഹനം കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. വാഹനം കണ്ടു കിട്ടുന്നവർ നാദാപുരം പോലീസ് സ്റ്റേഷനുമായോ 8157983383,
9895195307 എന്നീ നമ്പറുകളിലോ ബന്ധപ്പെടണമെന്ന് വാഹന ഉടമകൾ അറിയിച്ചു.
Scooter parked in Thuneri stolen; police launch investigation