Jul 29, 2025 03:08 PM

നാദാപുരം: (nadapuram.truevisionnews.com)സ്വകാര്യ ബസ്സുകളിൽ വിദ്യാർത്ഥികൾക്ക് സൗജന്യ നിരക്കിൽ യാത്ര അനുവദിക്കുന്നതിനെ ചൊല്ലിയുള്ള തർക്കം പതിവാകുന്നു. പാസ് കാണിച്ച് നൽകുന്ന യൂണിഫോം ധരിച്ച കുട്ടികളെ പോലും ബസ് ജീവനക്കാർ ഇൻ്റർവ്യൂ നടത്തി മോശം കമൻ്റ് അടിക്കുന്നതായുള്ള പരാതിക്കിടെ സ്വകാര്യ ബസ്സിൽ വിദ്യാർത്ഥിനിക്ക് നേരെ കണ്ടക്ടറുടെ അസഭ്യവർഷവും കൈയ്യേറ്റവും. തൂണേരി സ്വദേശിനി നാദാപുരം പൊലീസിൽ പരാതി.

ഇന്നലെ വൈകുന്നേരം തൊട്ടിൽപ്പാലത്ത് നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന ജഗന്നാഥ് ബസ്സിലാണ് കോളേജ് വിദ്യാർത്ഥിനിക്ക് മോശം അനുഭവം ഉണ്ടായത്. കല്ലാച്ചിയിൽ നിന്നും തൂണേരിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥിനിയോട് കണ്ടക്ടർ ഇരിങ്ങണ്ണൂർ സ്വദേശി വിഷ്ണു അപമാനിച്ചു സംസാരിക്കുകയും പിടിച്ചു തള്ളുകയും ചെയ്തുവെന്നാണ് തൂണേരി സ്വദേശിനി അനഘയുടെ പരാതി.

കല്ലാച്ചിയിൽ നിന്നും ബസ്സിൽ കയറിയ വിദ്യാർഥിനിയോട് കണ്ടക്ടർ പാസ് ചോദിച്ചപ്പോൾ കാണിച്ചുകൊടുക്കുകയും എന്നാൽ അത് അംഗീകൃത പാസ് അല്ലെന്ന് പറഞ്ഞ് തട്ടിക്കയറുകയായിരുന്നു. ഭീഷണിയെ തുടർന്ന് വിദ്യാർഥിനി ടിക്കറ്റിന്റെ ഫുൾ പൈസ തരാം എന്നെ സ്റ്റോപ്പിൽ തന്നെ ഇറക്കി തരണമെന്ന് അഭ്യർത്ഥിച്ചിട്ടും അത് കൂട്ടാക്കാതെ വിഷ്ണു പല സ്റ്റോപ്പുകളിലും പിടിച്ചുതള്ളി ബസിൽ നിന്നും പുറത്തേക്ക് ചാടിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് അനല പരാതിയിൽ പറഞ്ഞു.

തന്നെ ബലമായി വയറിൽ പിടിച്ചു തള്ളി പുറത്തേക്ക് ചാടിക്കാൻ ശ്രമിച്ചപ്പോൾ തല ബസ്സിലെ കമ്പിയിൽ ഇടിച്ചു പരിക്ക് പറ്റുകയും വയറിൽ പിടിച്ചു തള്ളിയതിൽ വയറിലെ വേദന കാരണം നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയതായും അനഘ പൊലീസിനോട് പറഞ്ഞു.

വിഷ്ണു എന്ന ബസ് കണ്ടക്ടർക്കെതിരെ വിദ്യാർഥിനി തനിക്കുനേരെ ഉണ്ടായ അക്രമത്തിലും തനിക്കുണ്ടായ അപമാനത്തിലും നാദാപുരം പോലീസിൽ പരാതി എഴുതി നൽകിയിട്ടുണ്ട്. ഇതിനിടെ ഇന്നലെ വൈകിട്ട് പെരിങ്ങത്തൂരിൽ ഒരു സംഘം പേർ ജഗനാഥ് ബസ് തടഞ്ഞ് നിർത്തി വിഷ്ണുവിനെ മർദ്ദിച്ചതായും പരാതി ഉണ്ട്.

Conductor abuses and assaults student in private bus complaint filed with Nadapuram police

Next TV

Top Stories










News Roundup






Entertainment News





//Truevisionall