Jul 29, 2025 11:11 PM

നാദാപുരം: (nadapuram.truevisionnews.com)ഒരു വർഷം മുൻപ് ഉരുൾപൊട്ടൽ നാശം വിതച്ച വിലങ്ങാടിന് പ്രത്യേക പാക്കേജ് നടപ്പിലായില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ.

ഉരുൾപൊട്ടലിന്റെ യാതനകളും വേദനകളും ഇന്നും താങ്ങി നിൽക്കുന്ന കാഴ്ചയാണ് കാണുന്നത്. ഉരുൾപൊട്ടൽ ദുരിതം വിതച്ച വിപത്ത് വളരെ വലുതായിരുന്നു. നിരവധി വീടുകൾ ഭാഗികമായി തകർന്നു . രക്ഷാപ്രവർത്തനത്തിന് പങ്കുചേർന്ന മാത്യു മാഷിന്റെ ജീവൻ നഷ്ടമായി. കൃഷി സ്ഥലങ്ങൾ നഷ്ടപ്പെട്ട് കർഷകർ ദുരിതത്തിലായി.

വയനാടിന് നൽകിയ പാക്കേജ് പോലെ തന്നെ വിലങ്ങാടിനും പ്രത്യേക പാക്കേജ് നൽകുമെന്ന് സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി മന്ത്രിമാരുൾപ്പടെയുള്ളവർ പ്രദേശത്ത് വന്നു പോയിരുന്നു. എന്നാൽ ഇതൊന്നും തന്നെ യാഥാർഥ്യമായില്ല. കേവലം 31 കുടുംബങ്ങൾക്ക് മാത്രമാണ് നഷ്ടപരിഹാം നൽകിയതെന്ന് എംഎൽഎ പറഞ്ഞു.

പാടത്തിന്റെ കേടുപാടുകൾ റോഡുകളുടെ തകരാറുകൾ തുടങ്ങിയ പ്രശ്നങ്ങളൊന്നും ഇതുവരെ പരിഹരിച്ചിട്ടില്ല. കൃഷിസ്ഥലങ്ങൾ നഷ്ടപ്പെട്ടവർക്കും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. മുണ്ടക്കൈ -ചൂരൽമല ദുരന്തത്തിന് പിന്നാലെയായിരുന്നു വിലങ്ങാട് ദുരന്തം . ഒരു ചെറിയ പ്രദേശത്തെ പൂർണമായും തകർത്തെറിഞ്ഞുകൊണ്ട് വലിയൊരു പ്രകൃതി ക്ഷോഭമാണ് വിലങ്ങാട് ഉണ്ടായത്.

സർക്കാരിന്റെ ഈ നടപടിയോട് വിലങ്ങാട്ടെ ജനങ്ങൾക്ക് വലിയ പ്രധിഷേധമാണുള്ളത്. ഉരുൾപൊട്ടിയ വിലങ്ങാടിന് പ്രത്യേക പാക്കേജ് നൽകാനും ഈ പ്രദേശത്തിന് പ്രത്യേക പരിഗണന കൊടുക്കാനും സണ്ണിജോസഫ് ആവശ്യപ്പെട്ടു. നിയമ സഭ സമ്മേളനത്തിൽ ഗവൺമെന്റിനോട് വിലങ്ങാടിന് പ്രത്യേക പാക്കേജ് ആവശ്യപ്പെടുമെന്നും ഇനിയെങ്കിലും വിലങ്ങാടിനോടുള്ള അവഗണ അവസാനിപ്പിച്ച പ്രയാസമനുഭവിക്കുന്നവരെ സഹായിക്കണെമന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാർത്ത സമ്മേളനത്തിൽ ഡി സി സി പ്രസിഡന്റ് പ്രവീൺ കുമാർ, കോൺഗ്രസ് നേതാക്കളായ എൻസുബ്രമണ്യൻ , മോഹനൻ പാക്കടവ് ഉപോൽപ്പടെയുള്ള നേതാക്കൾ പങ്കെടുത്തു

KPCC President Sunny Joseph MLA said that a special package for Vilangad was not implemented

Next TV

Top Stories










News Roundup






Entertainment News





//Truevisionall