നാദാപുരം :(nadapuram.truevisionnews.com) പേരോട് എം. ഐഎം. ഹയർ സെക്കണ്ടറി പ്ലസ് വൺ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ കരിയർ സാധ്യതകൾ മനസിലാക്കുന്നതിനായി ശിൽപ്പശാല നടത്തി. മാനേജർ പി.ബി. കുഞ്ഞമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. സുബൈർ തോട്ടക്കാട് അധ്യക്ഷനായി.
യുജിസി. നെറ്റ് ജേതാവ് മുഹമ്മദ് ഫാസിലിനെ ചടങ്ങിൽ അനുമോദിച്ചു. ശിഹാസ് അഹമ്മദ്, എം.വി റഷീദ്, പി.പി. മനോജ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം കൊടുത്തു.



പ്രിൻസിപ്പൽ എ.കെ. രഞ്ജിത്ത്. എൻ.വി. ഹാരിസ് , ഷാഹിന പുത്തലത്ത്, ജാഫർ വാണിമേൽ, ഇസ്മയിൽ വാണിമേൽ, കെ. ഷമേജ്, എം.എം. മുഹമ്മദ് , നീഹ ,കെ.പി. റഷീദ് , പി.കെ. സഫഫാത്തിമ,അർസോണ, റിദ ഫാത്തിമ, റിസ്വാനുള്ള എന്നിവർ പ്രസംഗിച്ചു.
Workshop organized for students