നാദാപുരം: (nadapuram.truevisionnews.com)ആരോഗ്യ മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അടച്ചു പൂട്ടിച്ച കല്ലാച്ചി മത്സ്യമാർക്കറ്റ് നാളെ മുതൽ വീണ്ടും തുറക്കും.
കല്ലാച്ചി മത്സ്യമാർക്കറ്റ് കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് നാളെ മുതൽ തുറന്ന് പ്രവർത്തിക്കാൻ ഇന്ന് നാദാപുരം പഞ്ചായത്ത് ഓഫീസിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത്.



സെക്രട്ടറി റജുലാൽ വിളിച്ചു ചേർത്ത യോഗത്തിൽ ഹെൽത്ത് ഇൻപെക്ടർ സുരേന്ദ്രൻ കല്ലേരി പഞ്ചായത്ത് എച്ച് ഐ എം സീന , മെമ്പർ നിഷ മനോജ് , സെക്രട്ടറി രഞ്ചു ലാൽ ക്ലർക്ക് ദിനേശൻ വ്യാപാരി വ്യവസായി പ്രതിനിധികളും മാർക്കറ്റിലെ തൊഴിലാളികളും പങ്കെടുത്തു.
Kallachi fish market to reopen from tomorrow