നാദാപുരം: (nadapuram.truevisionnews.com) ജീവകാരുണ്യ പ്രവർത്തനത്തിൽ ജനങ്ങൾ കാണിക്കുന്ന താല്പര്യം ഏറെ ശ്ലാഘനീയമാണെന്നും കാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും സംഘടനകൾക്കും ജനങ്ങൾ നൽകിവരുന്ന പിന്തുണ അത്ഭുതകരമാണെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ.

പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ ആറാം വാർഷിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡണ്ട് എം പി അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സൂപ്പി നരിക്കാട്ടേരി സ്വാഗതം പറഞ്ഞു.. അബ്ദുസമദ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തി.
ഡയാലിസിസ് സെന്റർ ട്രഷറർ അഹമ്മദ് പുന്നക്കൽ പദ്ധതി വിശദീ കരിച്ചു.ഈ വർഷത്തെ റമദാൻ ഫണ്ട് സമാഹരണ ത്തിന്റെ ഉദ്ഘാടനം പാറക്കടവ് മഹല്ല് കമ്മിറ്റി പ്രസിഡന്റ് യു കെ അമ്മദ് ഹാജി സാദിഖലി തങ്ങൾക്ക് ഒന്നര ലക്ഷം രൂപയുടെ ചെക്ക് കൈമാറി നിർവഹിച്ചു.
പുതുതായി ആരംഭിക്കുന്ന ബ്ലോക്കിലേക്ക് ഒരു മെഷീനു ആവശ്യമായ ഏഴര ലക്ഷം രൂപയുടെ ചെക്ക് ദുബായ് കെ എം സി സി നാദാപുരം മണ്ഡലം ഭാരവാഹികൾ തങ്ങൾക്ക് കൈമാറി.
കാവിലുംപാറ പഞ്ചായത്തിലെ പൈക്കളങ്ങാടിയിൽ തുടങ്ങുന്ന സബ് സെന്ററിലേക്ക് എട്ടു ലക്ഷം രൂപയുടെ ചെക്ക് പ്രവാസി വ്യാപാരി അമ്മാങ്കണ്ടി അഷ്‌റഫിന് വേണ്ടി പിതാവ് ഏൽപ്പിച്ചു.
ജിദ്ദ കെഎംസിസി നാദാപുരം മണ്ഡലം കമ്മിറ്റിയും നാദാപുരം യാറ ഗോൾഡ് ആൻഡ് ഡയമണ്ട്സും തങ്ങൾക്ക് തുക കൈമാറി.
കഴിഞ്ഞ വർഷത്തെ റമദാൻ ഫണ്ട് സമാഹരണത്തിൽ മികവ് പുലർത്തിയ പഞ്ചായത്ത്, വാർഡ്, ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റികൾ, കെ എം സി സി യുണിറ്റുകൾ, വ്യക്തികൾ, വാട്സ് ഗ്രൂപ്പുകൾ, കുടുംബ കൂട്ടായ്മകൾ എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.
മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി ടി ഇസ്മായിൽ, വേൾഡ് കെ എം സി സി വൈസ് പ്രസിഡന്റ് സി വി എം വാണിമേൽ, ജില്ലാ വൈസ് പ്രസിഡന്റ് എസ് പി കുഞ്ഞമ്മദ്, സെക്രട്ടറി കെ കെ നവാസ്, മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ബംഗ്ലത്ത്, സെക്രട്ടറി എം പി ജാഫർ മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരം, നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദ് അലി,, പ്രൊഫ. പി മമ്മു, മോഹനൻ പാറക്കടവ്, എം പി സൂപ്പി, ടി കെ അഹമ്മദ് മാസ്റ്റർ, ബി പി മൂസ, ടി പി ആലി, അഹമ്മദ് കുറുവയിൽ, എം കെ അഷ്‌റഫ്, ടി ടി കെ അമ്മദ് ഹാജി, ടി ടി കെ ഖാദർ ഹാജി, കെ എം ഹംസ, മുഹമ്മദ് പേരോട്, മുഹ്സിൻ വളപ്പിൽ, എ ആമിന ടീച്ചർ, എൻ നസീമ, നസീർ വളയം, കെ ദ്വര തുടങ്ങിയവർ സംസാരിച്ചു.
#support #charity #receiving #amazing #SadiqAliShihabThangal