വളയം: (nadapuram.truevisionnews.com) ഗ്രാമ പഞ്ചായത്ത് റോഡ് പരിപാലന ഫണ്ടിൽ ഉൾപ്പെടുത്തി പണി പൂർത്തിയാക്കിയ വളയം ചെക്കോറ്റ ക്ഷേത്രം ഓഞ്ഞേന്റവിട റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.പ്രദീഷ് ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ വി.പി.ശശിധരൻ അധ്യക്ഷനായി. ജനപ്രതിനിധികളായ പി.ടി.നിഷ, കെ. വിനോദൻ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഇ.അരുൺകുമാർ, എം.പി.വാസു, ടി.അജിത, ക്ഷേത്രം ട്രസ്റ്റി ചെക്കോറ്റ കണ്ണൻ, മാരാങ്കണ്ടി അശോകൻ, ചന്ദ്രോത്ത് രാധ, അമീന കെ കെ എന്നിവർ സംസാരിച്ചു.
#Inauguration #Onjentavida #Road #Valayam