നാദാപുരം: (nadapuram.truevisionnews.com) ലഹരി മയക്കുമരുന്ന് മാഫിയ വ്യാപനത്തിനെതിരെ ഡിവൈഎഫ്ഐ ലോങ്ങ് മാർച്ച് നടത്തി. ഇരിങ്ങണ്ണൂരിൽ നിന്നും ആരംഭിച്ച മാർച്ചിൽ നൂറുക്കണക്കിന് യുവജനങ്ങൾ അണിനിരന്നു.

മാർച്ച് നാദാപുരം ബസ് സ്റ്റാൻഡിൽ സമാപിച്ചു. ഇരിങ്ങണ്ണൂരിൽ സംസ്ഥാന കമ്മിറ്റി അംഗം ടി സുമേഷ് മാർച്ച് ഫ്ലാഗ് ഓഫ് ചെയ്തു. എ കെ ബിജിത്ത് അധ്യക്ഷനായി. അഡ്വ രാഹുൽ രാജ്, പി താജുദ്ദീൻ, സി അഷിൽ, കെ കെ ലിജിന, എ കെ മിഥുൻ, ടി ശ്രീമേഷ്, എം ശരത് എന്നിവർ സംസാരിച്ചു.കെ മിഥുൻ സ്വാഗതം പറഞ്ഞു.
#DYFI #long #march #against #drug #mafia #spread