നാദാപുരം : (nadapuram.truevisionnews.com) വിലങ്ങാട് ഗ്രാമത്തിന് ഇ കെ വിജയൻ എംഎൽഎയുടെ കരുതൽ.

വാണിമേൽ ഗ്രാമ പഞ്ചായത്തിലെ ചിറ്റാരി, കുണ്ടിൽ വളപ്പ് ആദിവാസി ഉന്നതികളുടെ നവീകരണത്തിന് അംബേദ്കർ സെറ്റിൽമെൻ്റ പദ്ധതി പ്രകാരം സംസ്ഥാനപട്ടിക വർഗ്ഗ വകുപ്പ് ഒരു കോടി രൂപ അനുവദിച്ചതായി ഇ.കെ.വിജയൻ എം.എൽ.എ. അറിയിച്ചു.
വകുപ്പ് മന്ത്രി ഒ.ആർ. കേളുവിന് എം.എൽ.എ നൽകിയ നിവേദനത്തെ തുടർന്നാണ് പദ്ധതി അനുവദിച്ചത്. ഊരുകൂട്ടം വിളിച്ച് ചേർത്ത് ആവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കാൻ പട്ടിക വർഗ്ഗ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും എം.എൽ.എ. അറിയിച്ചു.
#one #crore #Vilangad #Chittari #KundilValap #upgrade #tribal #high #places #EKVijayan #MLA