നാദാപുരം: (nadapuram.truevisionnews.com) എസ്.കെ.എസ്.എസ്.എഫ് നാദാപുരം മണ്ഡലം കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആദർശ സമ്മേളനം നാളെ വൈകുന്നേരം 4 മുതൽ രാത്രി 9 വരെ നാദാപുരത്ത് നടക്കും.
ആദർശം അമാനത്താണ് എന്ന പ്രമേയത്തിൽ നടക്കുന്ന പരിപാടി സമസ്ത കേന്ദ്ര മുശാവറ അംഗം എ.വി അബ്ദുറഹിമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും.



തുടർന്ന് വിവിധ വിഷയങ്ങളിൽ കേന്ദ്ര മുശാവറ അംഗം അബ്ദുൽ സലാം ബാഖവി വടക്കേക്കാട്, ഇബ്രാഹിം ഫൈസി പേരാൽ, അൻവർ സ്വാദിഖ് ഫൈസി താനൂർ തുടങ്ങിയവർ പ്രഭാഷണം നടത്തും.
സംസ്ഥാന കമ്മിറ്റി ആചരിക്കുന്ന ആദർശ കാംപയിനിന്റെ ഭാഗമായി എടച്ചേരി, നാദാപുരം, വാണിമേൽ മേഖലാ കമ്മിറ്റികൾ സംയുക്തമായാണ് നാദാപുരത്ത് മണ്ഡലം കോർഡിനേഷൻ കമ്മിറ്റിയുടെ കീഴിൽ സമ്മേളനം നടത്തുന്നത്.
പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
#SKSSF #ideal #conference #tomorrow #Nadapuram