നാദാപുരം: മയ്യഴിപുഴ സംരക്ഷണ സമിതിക്ക് പിന്തുണയുമായി സമാജ് വാദി പാർട്ടി ദേശീയ കമ്മിറ്റി അംഗങ്ങൾ വാണിമേൽ പുഴയോരം സന്ദർശിച്ചു.

സമാജ് വാദി പാർട്ടിയുടെ ദേശീയ കമ്മിറ്റി അംഗങ്ങളായ ഡോ. സജി തോമസ് പോത്തൻ, കുഞ്ഞായെൻകുട്ടി മാസ്റ്റർ, പന്തളം മോഹൻ ദാസ് തുടങ്ങിയവർ മയ്യഴി പുഴ സംരക്ഷണസമിതി മേഖല കമ്മിറ്റി ചെയർമാൻ സുബൈർ കെ പി, കൺവീനർ കളത്തിൽ മുഹമ്മദ് ഇഖ്ബാൽ, ജോയിന്റ് കൺവീനർ സഞ്ജയ് ബാവ എം പി എന്നിവരുമായി കൂടികാഴ്ച നടത്തി പുഴ സംരക്ഷണപ്രവർത്തനത്തിന് പൂർണ്ണപിന്തുണ അറിയിച്ചു.
പുഴയുടെ സ്വാഭാവികഒഴുക്ക് വീണ്ടെടുക്കാനും, കൂട്ടിയിട്ട മൺകൂന നീക്കം ചെയ്യാനും വേനൽമഴക്ക് മുമ്പ് വകുപ്പ് തലത്തിൽ വേഗത കൂട്ടുവാൻ ശ്രമിക്കുമെന്നും അറിയിച്ചു.
സംയുക്തപ്രക്ഷോഭത്തിനും ഉടനെ പുഴയോരസഭ ചേർന്ന് പരിസരവാസികളെ കേൾക്കാനും സമാജ് വാദി പാർട്ടി ദേശീയ കമ്മിറ്റി അംഗങ്ങൾ തീരുമാനിച്ചു.
#Samajwadi #Party #supports #Mayazhipuzha #Protection #Committee