കല്ലാച്ചി: (nadapuram.truevisionnews.com) പഴയ മാര്‍ക്കറ്റ് റോഡില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏര്‍പ്പെടുത്തിയ വണ്‍വെ സമ്പ്രദായം തെറ്റിച്ച് എത്തുന്ന ചെറുതും വലുതുമായ വാഹനങ്ങള്‍ ടൗണില്‍ ഗതാഗത കുരുക്ക് സൃഷ്ടിക്കുന്നു.

രാത്രിയാണ് ചരക്കു വണ്ടികള്‍ അടക്കം വാണിമേല്‍, വളയം ഭാഗങ്ങളില്‍ നിന്ന് വണ്‍വെ തെറ്റിച്ച് സംസ്ഥാന പാതയിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുന്നതും ഗതാഗതം സ്തംഭിക്കുന്നതും.
വെള്ളിയാഴ്ച്ച രാത്രിയില്‍ വണ്‍വെ തെറ്റിച്ച് എത്തിയ ലോറി കാരണം പഴയ മാർക്കറ്റ് റോഡില്‍ ഗതാഗത കുരുക്കുണ്ടായി. ഇതിനിടയില്‍ വ്യാപാരികളുമായി വാക്കേറ്റം വരെയുണ്ടായി. ടാക്‌സി സ്റ്റാന്‍ഡ് പരിസരത്തു നോ എന്‍ട്രി ബോര്‍ഡ് ഉണ്ടെങ്കിലും പലരും അവഗണിക്കുകയാണ്.
#Ignoring #no #entry #traffic #jam #Kalachi