നാദാപുരം: (nadapuram.truevisionnews.com) പഠന പഠനാനുബന്ധ പ്രവർത്തനങ്ങളോടൊപ്പം വിദ്യാർഥികളുടെ സർഗ്ഗശേഷികൾ വളർത്താനുള്ള പരിശീലനങ്ങളുടെ ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കുവേണ്ടി ഫെബിന ഗാർഡനിൽ സംഘടിപ്പിച്ച 'എപ്പിക് എയ്ത്ത്" പരിശീലന ശില്പശാല ശ്രദ്ധേയമായി.

കേരള മാപ്പിള കലാ അക്കാദമി കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു. സാമൂഹിക മാധ്യമങ്ങളും ശാസ്ത്ര സാങ്കേതിക വിദ്യയും വളരുന്ന കാലത്ത് സർഗ്ഗശേഷികളുടെ വിപണനം സാധ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു. ഫെബിന ഗാർഡൻ ഡയറക്ടർ കെ കെ രാമചന്ദ്രൻ മുഖ്യ അതിഥിയായി.
റക്കീബ് മണിയൂർ, അജ്മൽ ടി പി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.അസ്‌ലം കളത്തിൽ, ടി ബി അബ്ദുൽ മനാഫ്, പി പി ഹമീദ്, ഷബീർ ടി, ദിവ്യ രഞ്ജിത്ത്, മുഹമ്മദ് തേറുകണ്ടി വേവം , സന ഫാത്തിമ പി എന്നിവർ പ്രസംഗിച്ചു.
#Epic #Eighth #training #workshop #impressive