വിലങ്ങാട് : പ്രകൃതിക്ഷോഭത്തിന്റെ മുറിവുണങ്ങാത്ത വിലങ്ങാടിലെ ജനങ്ങൾക്ക് വന്യ ജീവികളുടെ അക്രമത്തേയും ഭയക്കേണ്ട സാഹചര്യമാണ് വന്നിരിക്കുന്നത്.

കഴിഞ്ഞ കാലത്ത് കാട്ടാനകൾ ഇറങ്ങിയപ്പോൾ വനം വകുപ്പിന്റെ ഭാഗത്ത് നിന്ന് വേണ്ട രീതിയിലുള്ള ഇടപെടൽ നടത്താത്തതിന്റെ തുടർച്ചയാണ് ഇന്നലെ വിലങ്ങാട് കടുവ ഇറങ്ങിയത്
വന്യ ജീവികൾക്ക് വനത്തിനകത്തു പ്രകൃതിദത്തമായി ലഭിച്ചുകൊണ്ടിരുന്ന ജലസ്രോതസ്സുകളും മറ്റും നശിച്ചു പോയതും ഫോറസ്റ്റിനോട് ചേർന്ന സ്വകാര്യ ഭൂമികൾ കാട് പിടിച്ച് കിടക്കുന്നതും വന്യജീവികൾ നാട്ടിലേക്ക് ഇറങ്ങാൻ കാരണമാകുന്നത്.
വനത്തിനകത്തുള്ള ജലസ്രോതസ്സുകളും മറ്റും സംരക്ഷിക്കുകയും വനത്തിലെ ആവാസ വ്യവസ്ഥ സംരക്ഷിക്കാൻ വനം വകുപ്പ് തയ്യാറാകണം.
വനാതിർത്തിയോട് ചേർന്ന് നിരീക്ഷണ ക്യാമറ സ്ഥാപിക്കണമെന്നും സ്ഥലം സന്ദർശിച്ച ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ജമാൽ കോരങ്കോട് ആവശ്യപ്പെട്ടു.
മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്‌മാരായ എൻ കെ മുത്തലിബ്, കെ പി ബിജു,, ബ്ലോക്ക് സെക്രെട്ടറി ജയേഷ് യു പി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽമ രാജു, റിജേഷ്‌കുമാർ എൻ വി എന്നിവർ സന്നിഹിതരായി.
#Vilangad #tiger #incident #Congress #forest #department #vigilant