നാദാപുരം: (nadapuram.truevisionnews.com) കേന്ദ്ര അവഗണയ്ക്കും, വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരണത്തിനുമെതിരെ ഫെബ്രുവരി 25 ന് നടക്കുന്ന ആദായ നികുതി ഓഫീസ് മാർച്ചിൻ്റെ പ്രചരണാർത്ഥം സിപിഐ എം നാദാപുരം ഏരിയ സെക്രട്ടറി എ മോഹൻദാസ് നയിക്കുന്ന ഏരിയ കാൽ നട പ്രചരണ ജാഥ ഏരിയയിൽ പ്രയാണം തുടരുന്നു.

ഇന്ന് രാവിലെ പുതുക്കയത്ത് നിന്നും ആരംഭിച്ച് പരപ്പു പാറ , വിഷ്ണുമംഗലം, കല്ലാച്ചി , കുമ്മങ്കോട്, പെരുമുണ്ടശ്ശേരി എന്നിവിടങ്ങളിലെ ഉജ്വല സ്വീകരത്തിന് ശേഷം അരൂരിൽ സമാപിച്ചു.
ജാഥ ലീഡർ എ മോഹൻദാസ്, ഉപലീഡർ സി എച്ച് മോഹനൻ,പൈലറ്റ് ടി പ്രദീപ് കുമാർ, മാനേജർ ടി അനിൽകുമാർ എന്നിവർക്ക് പുറമേ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പി പി ചാത്തു, കൂടത്താം കണ്ടി സുരേഷ്, വി പി കുഞ്ഞികൃഷ്ണൻ,
സി എച്ച് ബാലകൃഷ്ണൻ, കെ പി പ്രദീഷ്, സി കെ അരവിന്ദാക്ഷൻ, എം ദിവാകരൻ, അഡ്വ പി രാഹുൽ രാജ് , കെ ശ്യാമള, എൻ പി വാസു, എ കെ ബിജിത്ത് ,സി അഷിൽ,എ ഡാനിയ എന്നിവർ സംസാരിച്ചു.
നാളെ രാവിലെ നാദാപുരത്ത് നിന്നും ആരംഭിക്കുന്ന ജാഥ തൂണേരിയിൽ സമാപിക്കും.
#Nadapuram #area #foot #propaganda #march #continues