---
title: "വേങ്ങേരി ഭഗവതി ക്ഷേത്രം തിറ മഹോത്സവത്തിന് ഇന്ന് തുടക്കം "
english_title: "#Vengeri #Bhagavathy #Temple #Thira #Mahotsavam #begins #today"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/271817/vengeri-bhagavathy-temple-thira-mahotsavam-begins-today"
published_at: "2025-02-21T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b8217dcbfdb_thira.jpg"
keywords: []
---

# വേങ്ങേരി ഭഗവതി ക്ഷേത്രം തിറ മഹോത്സവത്തിന് ഇന്ന് തുടക്കം 

> **Lead Summary:** **ഇരിങ്ങണ്ണൂർ: ** കായപ്പനച്ചി വേങ്ങേരി ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് ഇന്ന് തുടക്കം. 21 ന് കാലത്ത് ആറു മണി പള്ളി ഉണർത്തൽ,ഗണപതി ഹോമം ഉച്ചക്ക് ശേഷം 3 മണി തണ്ടാൻ വരവ്, വിശ്വകർമ്മ വരവ് വൈകുന്നേരം കലവറ നിറക്കൽ ഘോഷയാത്ര കായപ്പനച്ചി മഹാവിഷ്ണു അയ്യപ്പക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് വേങ്ങേരി ഭഗവതി ക്ഷേത്രത്തിൽ എത്തി ചേരും.

## Article Content

**ഇരിങ്ങണ്ണൂർ: ** കായപ്പനച്ചി വേങ്ങേരി ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് ഇന്ന് തുടക്കം. 21 ന് കാലത്ത് ആറു മണി പള്ളി ഉണർത്തൽ,ഗണപതി ഹോമം ഉച്ചക്ക് ശേഷം 3 മണി തണ്ടാൻ വരവ്, വിശ്വകർമ്മ വരവ് വൈകുന്നേരം കലവറ നിറക്കൽ ഘോഷയാത്ര കായപ്പനച്ചി മഹാവിഷ്ണു അയ്യപ്പക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് വേങ്ങേരി ഭഗവതി ക്ഷേത്രത്തിൽ എത്തി ചേരും.

വൈകു.6 മണി അഴി നിർമ്മാണം. 7.30 അരി ചാർത്തൽ, 8:30 ഭഗവതിമാരുടെ വെള്ളാട്ടങ്ങൾ. 22 ശനി കാലത്ത് 6 മണി പള്ളിയുണർത്തൽ, തുടർന്ന് അഴിതട്ടൽ കർമ്മം.

വൈകുന്നേരം 4മണി ഇളനീർ വരവ്, 4.15 തിരുവായുധം വരവ്, 4.30 ശാസ്തപ്പൻ വെള്ളാട്ടം, 5. 30 ശാസ്തപ്പൻ തിറ, 6.30 കലശം വരവ്, 7. 30 കുട്ടിത്തെയ്യംവെള്ളാട്ട്, പന്തം കത്തിക്കൽ, രാത്രി 9 മണി ഭഗവതിമാരുടെ നാട് വലം വെക്കാനിറങ്ങൽ കരിമരുന്ന് പ്രയോഗം.

23 ഞായർ രാവിലെ 6:00 മണി പള്ളിയുണർത്തൽ,9 മണി അഴിമുറിക്കൽ, 9 30 തുലാഭാരം, 11 മണി ചെറിയ ഭഗവതി തിറ,ഉച്ചക്ക് 12 മണി അന്നദാനം, 1. 30 വലിയ ഭഗവതി തിറ,4.30 ബപ്പൂരൻ തിറ, 5.30 ഗുരുതി, 6 മണി ഭഗവതിയുടെ വാൾ അകം കൂട്ടൽ കർമ്മത്തോടെ ഈ വർഷത്തെ വേങ്ങേരി ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് സമാപനമാകും.

20 ന് വ്യാഴാഴ്ച യുവശക്തി ആർട്‌സ് ആൻ്റ് സ്പോർട്‌സ് ക്ലബ്ബ് ഒരുക്കിയ കലാവിരുന്നും അരങ്ങേറി.തിറ മഹോത്സവം 23ന് സമാപിക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/271817/vengeri-bhagavathy-temple-thira-mahotsavam-begins-today)